മമ്മൂട്ടി :: Mammootty
ഞാന്‍ മമ്മൂട്ടി. ഒരു സാമൂഹികജീവിയെന്ന നിലയില്‍, സാമൂഹികപ്രതിബദ്ധതയുള്ള പൗരനെന്ന നിലയില്‍, എന്‍റെ ചിന്തകളും ആശങ്കകളും പ്രതീക്ഷകളും ഇവിടെ.

Sunday, July 5, 2009

പ്രിയപ്പെട്ട ലോഹിക്ക്...

പ്രിയപ്പെട്ട ലോഹിക്ക്,

ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ എരിയുന്ന മനസ്സുമായി ഒരോര്‍മക്കുറിപ്പെഴുതാന്‍ എനിക്കു ശക്തിയില്ല. ഇത്തരം വേര്‍പാടുകള്‍ എതൊരാളെ സംബന്ധിച്ചും വലിയൊരാഘാതം തന്നെയായിരിക്കും. പക്ഷെ, എ.കെ.ലോഹിതദാസ് മലയാളസിനിമയ്ക്ക് എന്തായിരുന്നെന്നും തനിക്കാരായിരുന്നെന്നും ലോകത്തിന് ഇനിയും നിര്‍വചിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ആനേകം കൈവഴികളിലൂടെ ലോഹി വെട്ടിപ്പിടിച്ച ഹൃദയങ്ങള്‍ അനുഭവിക്കുന്ന അനാഥത്വത്തിന്റെ പ്രതിഫലനമാണ്. ലോഹി ഒരു നഷ്ടമാണ്, ഒരു നൊമ്പരമാണ്. ഒരു സ്നേഹസാമ്രാജ്യം ബാക്കി വച്ച് ഒരുപാട് നല്ല സിനിമകള്‍ തലമുറകള്‍ക്കു പകര്‍ന്നു നല്‍കി എന്റെ ലോഹി മടങ്ങിപ്പോയിരിക്കുന്നു.

ഇണക്കങ്ങളും പിണക്കങ്ങളും ആകസ്കമികതകളും കോര്‍ത്തിണക്കിയ ലോഹിയുടെ തിരക്കഥകള്‍പോലെ സങ്കീര്‍ണവും അതേസമയം തീവ്രവുമായ സ്നേഹബന്ധത്തിന്റെ പൊട്ടാത്ത ഒരു നൂല്‍ ബാക്കിവച്ച് എന്തിനായിരുന്നു ലോഹീ ഇത്ര പെട്ടെന്നൊരു മടക്കം ?

എല്ലാം അറിഞ്ഞിരുന്നവനെപ്പോലെ മനപൂര്‍വം പലതും മറച്ചുവച്ച് എല്ലാവരെയും വിഡ്ഢികളാക്കാന്‍ പോകുന്ന കുസൃതിക്കാരന്റേതുപോലെ നമ്മള്‍ അവസാനം കാണുമ്പോള്‍ ചുണ്ടില്‍ ഒരു ഗുഢസ്മിതം ഒളിച്ചുവച്ചിരുന്നതിന്റെ കാരണം ഇതായിരുന്നോ ? അപ്പോഴും ഭൂതകാലത്തില്‍ പിന്നത്തേക്കു മാറ്റി വച്ച, ഒരിക്കലും ഉത്തരം തരാതെ ലോഹി ഒഴിഞ്ഞുമാറിയ ചോദ്യങ്ങള്‍ ഈ സഹോദരന്റെ നെഞ്ചില്‍ വേദനകളുടെ തനിയാവര്‍ത്തനമാവുകയാണ്.

വല്ലാതെ സ്നേഹിച്ച് വേദനിപ്പിക്കാന്‍ വേണ്ടിയായിരുന്നോ നമ്മള്‍ അടുത്തതും സഹോദരങ്ങളെപ്പോലെ സ്നേഹിച്ചതും ? ദേഷ്യം പിടിപ്പിച്ചു സ്നേഹം പിടിച്ചുവാങ്ങുന്ന കുസൃതിയായിരുന്നോ ലോഹിയോട് എന്നെ ഇത്രത്തോളം അടുപ്പിച്ചത് ? ഓരോ സിനിമയും തുടങ്ങുമ്പോള്‍ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയത്, അടുത്തില്ലെങ്കില്‍ ഫോണില്‍ വിളിച്ച് ആ കയ്യൊന്നെന്റെ നെറുയില്‍ വയ്ക്കൂ എന്നു പറഞ്ഞിരുന്നത് ഈ വേര്‍പാടിന്റെ വേദന ഇരട്ടിയാക്കാന്‍ വേണ്ടിയായിരുന്നോ ?

17 വര്‍ഷം മുമ്പൊരു പുതുവര്‍ഷരാവില്‍ വാല്‍സല്യത്തിന്റെ സെറ്റില്‍ വച്ച് ഒരു കാരണവുമില്ലാതെ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞതെന്തിനായിരുന്നു ? പിന്നീട് എത്ര തവണ ഞാനീ ചോദ്യം ചോദിച്ചിട്ടും ലോഹി എനിക്കുത്തരം തന്നില്ല. എന്തായിരുന്നു ആ നൊമ്പരത്തിനു പിന്നിലെന്ന് ഇനി ഞാന്‍ ആരോടാണ് ചോദിക്കേണ്ടത് ?

രക്തസമ്മര്‍ദ്ദത്തിനു ചികില്‍സിക്കാനുള്ള എന്റെ ഉപദേശം മടക്കി ഒറ്റമൂലിയുടെ ഗുണഗണങ്ങള്‍ എന്നെപ്പഠിപ്പിച്ച് ലോഹിയുടെ നാടന്‍ കഷായം കുറെനാള്‍ എന്നെയും കുടിപ്പിച്ചത് കാത്തിരിക്കുന്ന വിധിയോടുള്ള പരിഹാസമായിരുന്നോ ?
എന്നോടെല്ലാം മറച്ചുവച്ചിട്ടും ഡോക്ടര്‍ പറഞ്ഞറിഞ്ഞ് രോഗത്തിനു ചികില്‍സിക്കാന്‍ ഉപദേശിച്ചപ്പോള്‍ ഓതു ഡോക്ടറും തോല്‍ക്കുന്ന തത്വസാസ്ത്രം പറഞ്ഞത് ഇങ്ങനെ എല്ലാവരെയും തോല്‍പിച്ചു മടങ്ങാനായിരുന്നോ ?

ഉത്തരം കിട്ടില്ലെന്നറിഞ്ഞിട്ടും പിന്നെയും വേദനയോടെ ഇതു കുറിക്കുന്നത് ഈ ചോദ്യങ്ങള്‍ എന്നെ എന്നും വേട്ടയാടുമെന്നറിഞ്ഞിട്ടു തന്നെയാണ്. ഇനിയൊരു സിനിമ തുടങ്ങുമ്പോള്‍ അനുഗ്രഹം നേടി ആ കൈകള്‍ എന്റെ നേര്‍ക്കെത്തില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു വിശേഷവും വേദനയും എന്നോടു പറയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഞാനും മനസ്സിന്റെ ഏതൊക്കെയോ മേഖലകളില്‍ അനാഥത്വം അറിയുന്നു. ഇനി ഓരോ പടവിലും ആ ഓര്‍മകളുടെ കാല്‍പാടുകളില്‍ കൈ തൊട്ട് അനുഗ്രഹം തേടട്ടെ ഞാന്‍.

225 അഭിപ്രായങ്ങള്‍:

«Oldest   ‹Older   201 – 225 of 225   Newer›   Newest»
shijas said...

dear mammookka..
lohitadas is a film maker who gave everything to his profession

മാഹിര്‍ മിനിപഞ്ചാബ് , ചേന്ദമംഗല്ലൂര്‍ said...

ലോഹിയുടെ സിനിമകള്‍ എന്നും ജീവിക്കും...ലോഹിത ദാസിനു ആദരാജ്ഞലികൾ.

sanjeevbabu said...

marathil anekam ilakal undayirunnu.kattathu ilakunna nanutha ilakal. avayil mazhathullikal pathichu kooduthal bangiyeki.eerananinja ilakalil ninnum urundu thazhekkuveena jalabindukkal aa ilayude thengalayi.
oru divasan aa ila kozhinju.

sujithpanikar said...

പോസ്റ്റു വായിക്കാന്‍ ബൂലോകത്തെ തുടക്കക്കാരനായ ഞാന്‍ വൈകിപ്പോയി..
മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒത്തിരി സിനിമകള്‍ സമ്മാനിച്ച , ജീവിതത്തിന്റെ പച്ചയായ ദൃശ്യ അവതരണങ്ങളിലൂടെ മലയാളിയെ വളരെയേറെ ചിരിപ്പിക്കുകയും , ചിന്തിപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ പ്രിയ കഥാകാരന് ആദരാഞ്ജലികള്‍ ...

sujithpanikar said...

പോസ്റ്റു വായിക്കാന്‍ ബൂലോകത്തെ തുടക്കക്കാരനായ ഞാന്‍ വൈകിപ്പോയി..
മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒത്തിരി സിനിമകള്‍ സമ്മാനിച്ച , ജീവിതത്തിന്റെ പച്ചയായ ദൃശ്യ അവതരണങ്ങളിലൂടെ മലയാളിയെ വളരെയേറെ ചിരിപ്പിക്കുകയും , ചിന്തിപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ പ്രിയ കഥാകാരന് ആദരാഞ്ജലികള്‍ ...

ASIF LONDON said...

പ്രിയ്യപെട്ട മമ്മൂകക്ക്,



ഞാനിതു 27/08/2009 നാണു കാണാ൯ ഇടയായത്.

എനിക്ക് വളരെ ഇഷ്ടമായി ഇക്കയുടെ ബ്ലോഗ്.

ലോഹി സാറിനെ കുറിച്ച് ഇത്രയേറെ ഓര്‍മ്മകള്‍ മനസ്സില്‍ ഉള്ളതുതന്നെ വലിയ മനസ്സുള്ള ഒരാളുടെ ല‌ക്ഷണമാനണ്.

ഇക്കയുടെ വലിയ മനസ്സിനെ ഞാ൯ മനസ്സിലാക്കുന്നു.


സ്നേഹത്തോടെ
ആസിഫ്

nicindia said...

Dear Sir,

I'm from pondicherry ,tamilan, dont know malayalam still good lover of ur films both in tamil and malayalam..

We are the hidden fans of u.now only got this wonderful website to express the precious respect to u..

All the very best sir..
Assalamu alaikum..

Shamsath begum
pondicherry.

shuhaib said...

A poignant remembrance. Your words become visuals. A good tribute to the master crafter. Long live his memories and characters.

jayanEvoor said...

തിരക്കഥാ രചനയില്‍ എം.ടിയ്ക്കും പദ്മരാജനും ഒപ്പം അല്ലെങ്കില്‍ ഒരു കടുകുമണിയോളമെങ്കിലും മുകലില്‍ നിന്ന പ്രതിഭയായിരുന്നു ലോഹിതദാസ്.

ഒപ്പം വ്യക്തി എന്ന നിലയില്‍ ഏറെ തരളഹൃദയനായ വ്യക്തിയും!

ചിലതൊക്കെ വിധി എന്നല്ലാതെ എന്തു പറയാന്‍ !

ചികിറ്സയ്ക്ക് വിധേയനാവാന്‍ മടിച്ച ലോഹിയും,
മടികൂടാതെ ചികില്സയ്ക്കു വിധേയരായിരുന്ന രാജന്.പി.ദേവും, മുരളിയും,
മൂവരും പോയി....

മൂന്നു പേര്‍ക്കും എന്റെയും ആദരാഞ്ജലികല്‍ !

nisab said...

Dear Mammokka....
Words from the hearts....really touching....

with regards,
Nisab

sharaf said...

"Every soul shall taste death, and only on the Day of Judgment will you be given what you earned. And what is the life of this world except the enjoyment of deception." Holy Qur'an (3:187)

SHABEER said...

dear mammootty it was a big lose for all malayalis who loved him and who loved his films

venugopaal said...

oru thaniyavarthanam ini undavilla... climaxile mammukkakku visham tharunna otta scene kondo lohi malayala cinema pidichadakki... hearty condolence.

DrJobeetha said...

Dear Mammootty
thanks for the article about lohi.

cinema is a great industry and we see only 10%

It is nice that you people come out with your experiences about those untold unsung and unremembered

faisaleeyam said...

ലോഹിസാറിനെ കുറിച്ച് കണ്ടപ്പോള്‍
മനസിലുള്ളത്‌ എഴുതണം എന്ന് തോന്നി...
താരങ്ങളെ മനുഷ്യരുടെ ഇടയിലൂടെ നടത്തികൊണ്ടുപോയ
അതുല്യ പ്രതിഭ..
വാല്സല്യത്തിലെ രാഘവനും ,തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷും,
കിരീടത്തിലെ സേതുമാധവനും......എല്ലാം........
ഈ മനുഷ്യന്ടെ മനസ് നമുക്ക് വരച്ചു തന്നു.
അടുത്തറിയാത്ത എന്റെ മനസിത്ര വിങ്ങുമ്പോള്‍
എന്നും കൂടെ ഉണ്ടായിരുന്ന താങ്കളുടെ ഹൃദയം
ന്താന്‍ തൊട്ടറിയുന്നു.....
ആത്മ പ്രണാമങ്ങളോടെ...

musrathali said...

Hi mammooka Lohithadasinnu orikkalumm maranamilla.adehham ennum namude manasil undabbum.adehatepole eny oru scripwriter eny undabbumo?

Lalettan said...

Mammootty,
Death always travels with our shadows which we can not stop at all.It follows us while walking,eating,sleeping,playing,
touring etc.etc..With the unknown very short lifetime given to us we should make our life simple,happier and peaceful.With our limited means, we should make others happy and build memorable relations.We all know that Lohithadas had made his part in his lifetime.With his creativity, he made us smile,laugh,cry,console,feel,think in every part of life.He will stay in all Malayali's memories forever..
Ajilal

nascheloor said...

STILL NOW..WE PEOPLE FEEL HIS VITAL PRESENCE BY HIS CREATURES...

WE CAN PIOUS FOR HIS NEW LIFE IN A NEW PLACE....

nandana said...

"ഇനിയൊരു സിനിമ തുടങ്ങുമ്പോള്‍ അനുഗ്രഹം നേടി ആ കൈകള്‍ എന്റെ നേര്‍ക്കെത്തില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു വിശേഷവും വേദനയും എന്നോടു പറയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍"
സ്നേഹത്തിന്റെ മൂര്‍ത്തീഭാവം എന്നോ മറ്റോനമ്മള്‍ പറയാറില്ലേ ..... ഈ വരികള്‍ വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നത് . ഈ ഒരു സ്നേഹമാന്നു
മമ്മൂട്ടിയെന്ന സാദാ വക്കീലിനെ ഇത്രയും ഉയരങ്ങള്‍ കീയടക്കാന്‍ സഹായിച്ചത്‌ .
ഈ സ്നേഹം എന്നും നിലനിലക്കട്ടെ എന്നാശംസിക്കുന്നു ..........
നന്ദന

AMSU MUHAMMED said...

Dear Mammookka,
Many Thanx for writing about such a wonderful article

Geemon said...

lohikku ആദരാഞ്ജലികൾ

ഉപ ബുദ്ധന്‍ said...

mammootti nee iniyum ezhuthanam

റോസാപ്പുക്കള്‍ said...

അതേ..ലോഹിതദാസ് ഏതു മലയാള സിനിമാ പ്രേമിയുടെയും നൊമ്പരം തന്നെ...

റോസാപ്പുക്കള്‍ said...

അതേ..ലോഹിതദാസ്..ഏതു മലയാള സിനിമാ പ്രേമിയുടെയും നൊമ്പരം തന്നെ...

Praveen said...

മലയാള സിനിമക്ക്‌ നികത്താനാവാത്ത നഷ്ട്ടം .

«Oldest ‹Older   201 – 225 of 225   Newer› Newest»