മമ്മൂട്ടി :: Mammootty
ഞാന്‍ മമ്മൂട്ടി. ഒരു സാമൂഹികജീവിയെന്ന നിലയില്‍, സാമൂഹികപ്രതിബദ്ധതയുള്ള പൗരനെന്ന നിലയില്‍, എന്‍റെ ചിന്തകളും ആശങ്കകളും പ്രതീക്ഷകളും ഇവിടെ.

Tuesday, January 6, 2009

ജനാധിപത്യത്തിന്റെ താക്കോല്‍

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി. എന്റെ അഭിപ്രായങ്ങളോട് യോജിച്ചവരുണ്ടാകാം, വിയോജിച്ചവരുണ്ടാകാം. വ്യത്യസ്തമായ അഭിപ്രായങ്ങളാണല്ലോ തീരുമാനങ്ങളിലേക്കു നയിക്കുന്നത്. ഓരോരുത്തര്‍ക്കും മറുപടി നല്‍കാനുള്ള സമയമോ സാവകാശമോ ഇപ്പോഴില്ല എങ്കിലും എല്ലാ കമന്റുകളും വായിക്കുകയും വായനക്കാരുടെ അഭിപ്രായങ്ങളെ വിലമതിക്കുകയും ചെയ്യുന്നു.

സാമ്പത്തിക മാന്ദ്യം ഇന്ത്യയെ എത്രത്തോളം ബാധിക്കുമെന്നതിനെ സംബന്ധിച്ച് ഒരു ചര്‍ച്ചയല്ല, മറിച്ച് ക്രിയാത്മകമായ ഇടപെടലുകളാണ് ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതോ സാമ്പത്തികവിദഗ്ധന്‍മാരെ വിചാരണ ചെയ്യുന്നതോ അല്ല, മറിച്ച് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ഒരു പൌരനെന്ന നിലയില്‍ എങ്ങനെ സ്വാധീനിക്കാനാവും എന്ന് ആലോചിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണ്. മാന്ദ്യമുണ്ടെങ്കിലും ഇന്ത്യ ഈ വര്‍ഷം നല്ല സാമ്പത്തികവളര്‍ച്ച നേടി എന്നതും ശ്രദ്ധേയമാണ്. എല്ലാ ചോദ്യങ്ങള്‍ക്കും ഈ നേട്ടം ഒരുത്തരമാണ്.

രാജ്യത്തിന്റെ ഈ നേട്ടത്തിനു പിന്നില്‍, ഏതു ഘടകമാണ് മുന്നിട്ടു നില്‍ക്കുന്നത് എന്നാലോചിച്ചാല്‍ സാമ്പത്തികവിദഗ്ധര്‍ക്കു ചൂണ്ടിക്കാണിക്കാന്‍ പലതുമുണ്ടാവും. എന്നാല്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണെന്നത് സാമ്പത്തികരംഗത്തു മാത്രമല്ല, എല്ലാ രംഗത്തും കൈവരിക്കുന്ന നേട്ടങ്ങള്‍ക്കു പിന്നിലുള്ള ആദ്യരഹസ്യമാണ്.

അഭിമാനാര്‍ഹമാണ് ഈ പദവി. എന്നാല്‍, മഹത്തായ ഈ ജനാധിപത്യത്തില്‍ എത്ര പേര്‍ പങ്കാളികവാവുന്നു എന്നതു പരിശോധിക്കുമ്പോള്‍ ഇന്ത്യ പൂര്‍ണമായും ഒരു ജനാധിപത്യരാജ്യമാണോ എന്ന ചേദ്യത്തിന് സാങ്കേതികമായെങ്കിലും അല്ല എന്നുത്തരം നല്‍കേണ്ടി വരും. കാരണം, രാജ്യത്തെ അധികാരികളുടെമേല്‍ എല്ലാ ജനങ്ങള്‍ക്കും ആധിപത്യമില്ല എന്നതു തന്നെ. 100 ശതമാനം ജനങ്ങളും ഭാഗഭാക്കാവുന്ന ഒരു ജനാധിപത്യം ആവണം നമ്മുടെ സ്വപ്നം. അങ്ങനെ സംഭവിക്കാത്തിടത്തോളം ആധിപത്യം ചുരുങ്ങിയ ശതമാനം ജനങ്ങളുടെ കയ്യിലായിരിക്കും. രാജ്യം എങ്ങോട്ടു പോകണമെന്നത് ഇവര്‍ തീരുമാനിക്കും.

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ വോട്ടവകാശം വിനിയോഗിക്കാത്ത ഒരു പൌരന് ജനാധിപത്യത്തില്‍ പങ്കാളിത്തമില്ലാതാവുന്നതുപോലെ തന്നെ രാജ്യകാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പോലും ധാര്‍മികമായി അവകാശമില്ല. ഒരു പൌരന് രാജ്യം നല്്കുന്ന പരമോന്നതബഹുമതി ആ രാജ്യത്തെ വോട്ടവകാശമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. വോട്ടവകാശം ഉപയോഗിക്കാതിരിക്കല്‍ ഒരിക്കലും ഒരു പ്രതിഷേധമാര്‍ഗമല്ല, മറിച്ച് പൌരനെന്ന നിലയില്‍ രാജ്യത്തിന്റെ ജനാധിപത്യത്തില്‍ നിന്നു സ്വയം ഒഴിഞ്ഞുമാറലാണ്. വോട്ടവകാശം നമ്മുടെ പൌരത്വത്തിന്റെ അവകാശങ്ങളുടെ മേലുള്ള കയ്യൊപ്പാവണം. ആ കയ്യൊപ്പ് ചാര്‍ത്താന്‍ എന്റെ അസൌകര്യങ്ങള്‍ ഇനി മേലിലൊരു തടസ്സമായിരിക്കില്ല.

60 ശതമാനം ജനങ്ങള്‍ മാത്രം വോട്ടവകാശമുപയോഗിക്കുന്ന രാജ്യത്ത് ബാക്കി 40 ശതമാനം ആളുകള്‍ ജനാധിപത്യത്തിനു പുറത്താണ്. ജനങ്ങളുടെ പങ്കാളിത്തം കുറയുമ്പോള്‍ ജനാധിപത്യത്തിന്റെ ശക്തിയും കുറയും. ഒപ്പം അത്രമേല്‍ ശക്തമായ ജനാധിപത്യസംവിധാനത്തിന്മേലുള്ള സ്വാധീനങ്ങള്‍ വര്‍ധിക്കുകയും ചെയ്യും. 100 വോട്ടര്‍മാരുള്ള ഒരു മണ്ഡലത്തില്‍ രണ്ടു സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുമ്പോള്‍ 60 പേര്‍ മാത്രം വോട്ടു ചെയ്താല്‍ രണ്ടിലൊരാള്‍ക്ക് ഈ 100 പേരെ ഭരിക്കാനുള്ള അവകാശത്തിന് കേവലം 31 വോട്ടുകളേ ആവശ്യമുള്ളൂ. ജനാധിപത്യസംവിധാനത്തില്‍ വോട്ടവകാശം ഉപയോഗിക്കുക എന്നതല്ലാതെ ഇതിനു മറ്റൊരു പ്രതിവിധിയില്ല.

രാഷ്ട്രീയകക്ഷികളുടെ സ്വാധീനത്തെ പലപ്പോഴും വിമര്‍ശനബുദ്ധിയോടെ സമീപിക്കാനാണ് ആളുകള്‍ക്കിഷ്ടം. എന്നാല്‍, ഭരണത്തിലേറുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണെങ്കില്‍ പോലും വിവിധ ആശയങ്ങളും സ്വഭാവങ്ങളുമുള്ള രാഷ്ട്രീയകക്ഷികള്‍ ഒരേ ലക്ഷ്യത്തിനു വേണ്ടി മല്‍സരിക്കുമ്പോള്‍ ആ മല്‍സരം ആത്യന്തികമായി ജനങ്ങള്‍ക്കു തന്നെയാണ് പ്രയോജനകരമാവുന്നത്.

ചുരുക്കത്തില്‍, ആരോട് പ്രതിഷേധിക്കാനാണോ ഒരാള്‍ വോട്ടവകാശം സ്വയം നിഷേധിക്കുന്നത്, അങ്ങനെ ചെയ്യുന്നതിലൂടെ അയാള്‍ പ്രതിഷേധത്തിന്റെ മുനയൊടിക്കുകയാണ്, നിലവിലുള്ള അപര്യാപ്തതകള്‍ക്ക് പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്.

നിലവിലുള്ള സംവിധാനത്തിനെതിരെയുള്ള പ്രതിഷേധം പൌരന്‍ അറിയിക്കേണ്ടത് വോട്ടു ചെയ്യാതിരിക്കുന്നതിലൂടെയല്ല, വോട്ട് ചെയ്യുന്നതിലൂടെയാണ്. രാഷ്്ട്രീയധാരകള്‍ക്കെതിരെയുള്ള പ്രതിഷേധം നമ്മുടെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താതിരിക്കുന്നതിന് സ്വന്തം വോട്ടവകാശത്തില്‍ വിശ്വസിക്കുക, അതില്‍ അഭിമാനിക്കുക.

465 അഭിപ്രായങ്ങള്‍:

«Oldest   ‹Older   1 – 200 of 465   Newer›   Newest»
പ്രിയ ഉണ്ണികൃഷ്ണന്‍ said...

അങ്ങനെയൊരു കയ്യൊപ്പിടാന്‍ പാകത്തിലൊരു കടലാസ് കാണാത്തിടത്തോളം,വോട്ട് ചെയ്യാത്തവന് ജനാധിപത്യത്തില്‍ അഭിപ്രായപ്രകടനത്തിന് അവകാശമില്ലെന്നു പറയുന്നതിലെ ഔചിത്യബോധം എന്താണെന്നു മനസ്സിലാവുന്നില്ല...

Thomas said...

It is a good article. Now i understood the seriousness of casting vote.

ArjunKrishna said...

താങ്കളുടെ പോസ്റ്റില്‍ വോട്ട് ചെയ്യുന്ന പൌരന് മത്സരിക്കുന്ന ആര്‍ക്കുംതനിക്ക് വോറെചെയ്യുവാന്‍ താത്പര്യമില്ല എന്ന് വോട്ടിങ്ങ് ഓഫീസറെ അറിയിച്ചു 'ഐ ചൂസ് നോട്ട് ടോ വോട്ട് ' എന്ന വോട്ടിങ്ങ് രീതിയെയും കുറിച്ച് പറഞ്ഞിരുന്നുവെങ്കില്‍ നന്നായിരുന്നു . ഇപ്രകാരം ആളുകള്‍ ചെയു‌ന്ന വോട്ട് ഏറ്റവും കൂടുതലായി എണ്ണപ്പെട്ടാല്‍ , പുതിയ മത്സരാര്‍ഥികളുമായി തിരഞ്ഞെടുപ്പ് വീണ്ടും നടത്തേണ്ടി വരും

മഴത്തുള്ളി said...

മമ്മൂക്കാ, നല്ല ചിന്തകള്‍. ഇനിയും പ്രതീക്ഷിക്കുന്നു.

Babu Kalyanam | ബാബു കല്യാണം said...

49-O forward ആണോ പ്രചോദനം?

Abdul Rahman Kasaragod said...

Hi Dear Mammookkaa...

You have mentioned in this article that only 60% of the people are using their voting rights. Even if 100% of the people do this, still I think there won't be any change in Indian democracy. Because after winning the election 95% of the politicians are using their political power for their own purpose. If you see kerala politics, once in a 5-year the leading party is changing, but none of them can proudly say that we did something for the state. They have their own issues. Now the CPM is spending more time in politburo. The kerala leadership issue remains unresolved. Same thing happened when the congress led kerala.


Any way I will always use my voting rights.


Your Loving Fan
Abdul Rahman
Kasaragod

കാപ്പിലാന്‍ said...

"എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ വോട്ടവകാശം വിനിയോഗിക്കാത്ത ഒരു പൌരന് ജനാധിപത്യത്തില്‍ പങ്കാളിത്തമില്ലാതാവുന്നതുപോലെ തന്നെ രാജ്യകാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പോലും ധാര്‍മികമായി അവകാശമില്ല".

മമ്മൂട്ടിക്ക . നല്ല ചിന്തകള്‍ .എന്നെ പ്പോലെയുള്ള പ്രവാസികള്‍ക്ക് സമയാസമയം നാട്ടില്‍ വരാനോ , ജനാധിപത്യ പ്രക്രിയ എന്ന് പറയുന്ന മമ്മൂട്ടിയുടെ ഭാക്ഷയിലെ so called voting -ല പങ്കെടുക്കാനോ സാധിക്കാറില്ല .ഇങ്ങനെയുള്ളവര്‍ ഈ വക കാര്യങ്ങളില്‍ ഇടപെടരുത് എന്നാണോ ഉദേശിക്കുന്നത് ? അങ്ങനെയെങ്കില്‍ പ്രവാസികളായ ഒട്ടുമുക്കാല്‍ ബ്ലോഗര്‍മാരും ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഈ രാഷ്ട്രിയം .അവരെക്കുറിച്ച് താങ്കളുടെ കാഴ്ചപ്പാട് ,ഉപദേശം ഇവ എന്തായിരിക്കും ? മറുപടിയായി വേണ്ട അടുത്ത പോസ്റ്റില്‍ പ്രതീക്ഷിക്കാമല്ലോ അല്ലേ ?

ഒരു “ദേശാഭിമാനി” said...

പ്രിയ മമ്മുക്കാ,

ജനഹ്രുദയങ്ങളിൽ സ്ഥിര പ്രതിഷ്ട നേടിയ താങ്കൾ താങ്കളുടെ വിലയേറിയ അനുഭവങ്ങളും അഭിപ്രായങ്ങളും ഇതു പോലെ ഏറ്റവും സുതാര്യമായ ഒരു മാധ്യമത്തിലൂടെ പങ്കുവക്കുന്നതിനോട് അതിരറ്റ നന്ദി പറയട്ടേ!

മമ്മുക്കാ,സാമ്പത്തിക പ്രതിസന്ധിയിൽ നാം ഇന്നു വലിയ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ട് നിൽക്കുന്നതിന്റെ പ്രധാനകാരണം നമ്മുടെ പൊതുമേഘലകൾ ഇന്നും കുറെയൊക്കെ സജ്ജീവമായതിനാലല്ലേ? പ്രത്യേകിച്ചു ബാങ്കിങ്ങു മേഘലകൾ! മുഴുവൻ സ്വകാര്യപങ്കാളിത്തത്തോടെ നടത്തുന്ന അംബാനി ഗ്രൂപ്പ് ആണു ഇന്നു ലോകത്തിൽ വച്ചു ഏറ്റവും കൂടുതൽ പണചോർച്ച നേരിടുന്ന സ്ഥാപനം എന്നു താങ്കളും വായിച്ചറിഞ്ഞിരിക്കുമല്ലോ! ഇവിടെത്തെ വ്യാപാരികൾക്കും വ്യവസായികൾക്കും രാ‍ജ്യത്തിന്റെ ഭാവിയിൽ തീരെ ഉൽഘണ്ഠയില്ലാത്തവരാണു. ആഗോളവൽക്കരശ്ണത്തിന്റെ ചുവടുപിടിച്ചു മുഴുവനും മുതലാളിമാർക്കു വിട്ടുകൊടുത്തിരുന്നങ്കിൽ - ഇന്നു പല വ്യാപാരസംരംഭകരും, സാ‍മ്പത്തിക ഇടപാടുകാരും “വയനാട്ടിലെ കർഷകരെ”പ്പോലെ ആത്മഹത്യയെ ആശ്രയിക്കേണ്ടിവരുമായിരുന്നു! ദൈവം നമ്മെ കാത്തു! പ്രൈവറ്റൈസേഷൻ മൂലം ഏറ്റവും കൂടുതൽ സാമ്പത്തിക മാന്ദ്യത്തിനു അടിമപ്പെട്ടത് അമേരിക്ക ആണു എന്നുള്ളതാണു നമുക്കു ഈ വസരത്തിൽ പഠിക്കാനും ഭാവിയിലേക്കു ഓർത്തുവയ്ക്കാനുമുള്ള ഗുണപാഠം!

രണ്ടാമതായി താങ്കൾ സൂചിപ്പിച്ചപോലെ “ അഭിമാനാർഹമായ പദവി ആയ വോട്ടവാകാശം”
നമുക്കിഷ്ടമുണ്ടങ്കിൽ മാത്രം ആർക്കെങ്കിലും വേണ്ടി വിനിയോഗിച്ചാൽ മതി എന്ന ഭരണഘടനാപരമായ “ഇളവും” നമുക്കു തന്നിട്ടുണ്ട് എന്ന കാര്യം ഈ അടുത്തിടെ എനിക്കു കിട്ടിയ ഒരു ഈമെയിലിൽ നിന്നാണു മനസ്സിലായത്! അതിവിടെ പകർത്തുന്നു”
ഒരു നിയമജ്ഞനായ താങ്കൾ ഇതിനെ പറ്റി എന്തു പറയുന്നു? ക്രിമിനലുൾ വിലസുന്ന രാഷ്ട്രീയത്തിൽ നിന്നും മോചനം നേടാൻ ഇതുപകരിക്കുമോ?


to Beat The Indian Polition
Section 49-O of the Constitution:
(A Repetition worth a read)
Did you know that there is a system in our Constitution, as per the 1969 Act, in Section "49-O" that a person can go to the polling booth, confirm his identity, get his finger marked and convey to the presiding election officer that he doesn't want to vote anyone!
Yes such a feature is available, but obviously our seemingly notorious leaders have never disclosed it. This is called "49-O".
Why should you go and say "I VOTE FOR NOBODY"... because, in a ward, if a candidate wins, say by 123 votes, and that particular ward has received "49-O" votes more than 123, then that polling will be cancelled and will have to be re-polled. Not only that, but the candidature of the contestants will be removed and they cannot contest the re-polling, since people had already expressed their decision on them. This would bring fear into parties and hence look for genuine candidates for their parties for election. This would change the way of our whole political system... it is seemingly surprising why the Election Commission has not revealed such a feature to the public....
Please spread this news to as many as you know.... Seems to be a wonderful weapon against corrupt parties in India... show your power, expressing your desire not to vote for anybody, is even more powerful than voting... so don't miss your chance. So either vote, or vote not to vote (vote 49-O) and pass this info on...

"Please forward this mail to as many as possible, so that we, the people of India , can really use this power to save our nation". Use your voting right for a better INDIA

ഒത്തിരി സ്നേഹത്തോടെ

Sebastian said...

there should be different options for casting votes other than conventional booth system..online or something..especially for NRIs

Easy Life Tips said...

വോട്ട് ചെയ്യാന്‍ യോഗ്യത ഉള്ളവനും യോഗ്യത ഇല്ലാത്തവനും ഒരുപോലെ അവകാശ സ്വാതന്ത്രിയം ഉണ്ടന്ന് മറക്കരുത്

തല്ലിപ്പൊളി said...

ഒരോ ദേശത്തിനും ഒരു വ്യക്തിയുടെ വോട്ട് എത്ര വിലമതിക്കുന്നവയാണെന്ന് താങ്കള്‍ വ്യക്തമക്കിയിരിക്കുന്നതു നന്നായി..........
വോട്ടു ചെയ്യേണ്ടതിന്റ്റെ പ്രാധാന്യം മന്‍സ്സിലക്കുന്നതിനു അതുപകാരപ്രധാനമാണ് .....
നന്ദിയോടെ ,

താങ്കളുടെ ആരാധകന്‍..

തല്ലിപ്പൊളി said...

നന്നായിരിക്കുന്നു............

കിഷോര്‍ലാല്‍ പറക്കാട്ട് said...

ആര്‍ക്കാണു വോട്ട് ചെയ്യേണ്ടതു..
നമ്മുടെ സ്ഥാ‍നാര്‍ത്ഥികളില്‍ ആരാണു യോഗ്യനായുള്ളത്?
ഗുണ്ടാരാജാക്കന്മാരും, മതമൌലീകവാദികളും, കുഴല്‍പ്പണക്കാരുടെയും ഇടയില്‍ ഒരു നല്ല രാഷ്ട്രീയക്കാരനെ കാണാന്‍ പറ്റുന്നില്ല...
കണ്ടാലും തിരിച്ചറിയാന്‍ പറ്റുന്നില്ല...

ഏതായാലും തിരക്കേറിയ ജീവിതത്തിനിടയില്‍ ഇങ്ങനെ ഗൌരവപരമായ ഒരു വിഷയം ചര്‍ച്ച ചെയ്യാന്‍ ഉള്ള മനസ്സു കാണിച്ച മമ്മുക്കക്കു നന്ദി..

nagoreismail said...

Salaam Bhai,

Waiting for to read your english blog

Haree | ഹരീ said...

"ഒരു പൌരന് രാജ്യം നല്്കുന്ന പരമോന്നതബഹുമതി ആ രാജ്യത്തെ വോട്ടവകാശമാണെന്നു ഞാന്‍ വിശ്വസിക്കുന്നു." - ഇതിനൊരു സലാം. :-)

താങ്കളൊരു അഭിഭാഷകന്‍ കൂടിയാണല്ലോ... ഒരു സംശയം. ഒരു പ്രദേശത്ത് എം.എല്‍.എ.-യായി അല്ല്ലെങ്കില്‍ എം.പി.യായി മത്സരിക്കുന്ന ഒരു മത്സരാര്‍ത്ഥികളിലും ഒരുവന് താത്പര്യമില്ലെന്നിരിക്കട്ടെ. മുന്‍പ്, പേപ്പര്‍ ബാലറ്റുകളില്‍, വോട്ട് അസാധുവാക്കുവാന്‍ കഴിയുമായിരുന്നു. പക്ഷെ ഇന്ന് ഇലക്ട്രോണിക് ബാലറ്റില്‍ ആരെയെങ്കിലും ഒരാളെ തിരഞ്ഞെടുത്തേ മതിയാവൂ... രണ്ടു ബട്ടണുകളില്‍ ഒരുമിച്ച് അമര്‍ത്തിയാലും, മില്ലിസെക്കന്റുകളുടെ വ്യത്യാസം അവയുടെ സിഗ്നലുകള്‍ തമ്മിലുണ്ടാവും, അതിനാല്‍ ഏതെങ്കിലുമൊന്ന് ശരിയായി രേഖപ്പെടുത്തും. ഒരാള്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുത്ത് (വോട്ടേ ചെയ്യാതെയിരിക്കുക ഒരു പോംവഴിയല്ലല്ലോ!) സ്ഥാനാര്‍ത്ഥികളില്‍ താത്പര്യമില്ല എന്നു രേഖാമൂലം പോളിംഗ് ഓഫീസറെ അറിയിക്കുവാന്‍ ഭരണഘടനയില്‍ നിയമമുണ്ടെന്നാണ് കേട്ടറിഞ്ഞിരിക്കുന്നത്. എന്നാല്‍ അത് ചെയ്യുന്നത് രഹസ്യമായല്ല. വോട്ടു രേഖപ്പെടുത്തുന്ന യന്ത്രത്തില്‍ തന്നെ അതിനൊരു സാധ്യത ഉള്‍പ്പെടുത്തേണ്ടതല്ലേ? അങ്ങിനെയൊരു ആവശ്യം ഒരു അഭിഭാഷകനെന്ന നിലയില്‍ താങ്കള്‍ക്ക് കോടതിക്കുമുന്നില്‍ പൊതുതാല്പര്യഹര്‍ജിയായി ഉന്നയിക്കുവാന്‍ കഴിയുമോ? താങ്കള്‍ ഉന്നയിക്കുന്നതിനാല്‍ തന്നെ ഇത് ജന/മാധ്യമശ്രദ്ധയാകര്‍ഷിക്കും എന്നതും നിസ്തര്‍ക്കമായ കാര്യമാണ്. അതിനാല്‍ തന്നെ, ഇത്തരമൊരു ഉള്‍പ്പെടുത്തലെക്കുറിച്ച് ഇലക്ഷന്‍ കമ്മീഷനും ഗൌരവമായി ചിന്തിക്കും.

ഇപ്രകാരം ‘ഒരു സ്ഥാനാര്‍ത്ഥിയിലും താത്പര്യമില്ല’ എന്നതിനാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്നതെങ്കില്‍, (സാങ്കേതികമായി നോക്കിയാല്‍, വോട്ടിന്റെ എണ്ണത്തില്‍ രണ്ടാമത് എത്തുന്ന വോട്ടുകളും ഇപ്രകാരമുള്ള അനിഷ്ടവോട്ടുകളും ചേര്‍ക്കുമ്പോള്‍ ഒന്നാമനേക്കാള്‍ കൂടുതലായാലും...) അപ്പോള്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടേയും സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെടും. അവര്‍ക്ക് പിന്നീട് അഞ്ചുവര്‍ഷത്തേക്ക് മത്സരിക്കുവാനും കഴിയുകയില്ല. പുതിയ സ്ഥാനാര്‍ത്ഥികളെ വെച്ച് തിരഞ്ഞെടുപ്പ് വീണ്ടും ആവര്‍ത്തിക്കും. ഇത് ജനാധിപത്യത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യുമല്ലോ... സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍ ജനത്തെ വിലമതിക്കുകയും ചെയ്യും.

ഇത് കേട്ടുള്ള അറിവാണ്. ഭരണഘടന ഇങ്ങിനെതന്നെയാണോ വിഭാവനം ചെയ്യുന്നത് എന്ന് ശരിയായി അറിയില്ല.

ഓഫ്: കമന്റെഴുതിയതിനു ശേഷമാണ് ArjunKrishna ഇതിനെക്കുറിച്ച് എഴുതിയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. കൂടുതല്‍ പേര്‍ക്ക് ഇതേ ആവശ്യമുണ്ടാകുവാനാണ് സാധ്യത. ഞാന്‍ വോട്ട് രേഖപ്പെടുത്തുന്ന ഒരാളാണ്. പക്ഷെ, പലപ്പോഴും രേഖപ്പെടുത്തുന്നത് ‘തമ്മില്‍ ഭേദം തൊമ്മന്‍’ എന്ന രീതിയിലാണെന്നു മാത്രം!!!
--

Analizer said...

Well said ikka..absolutely right

Chakyar said...

Totally in agreement with you Mammookka. Would also like to add on something to this. As evrything around us keeps on evolving, including economy and environment, we should also adapt ourselves to the conditions. So should the ideologies and governance.
Promises made by Political parties should also be made under law, on the breaking/non-fulfilment of which, the political party should be penalised. Unless and until such a fear for the power of democracy and judiciary is brought amongst politician's, people will restrain themselves from voting.
Unless and until this happens, 4years one party will rape this country/state and next 4 years another party will rob and exploit!

But, change is inevitable...and for that, as you said, we should be a 100% democratic nation.
Jai Hind

manu karunakaran ambiyil said...

nice post mammookka. pakshe rashtriya kallanmare jayipichu vidunnathu athilum valiya thetayitanu enikku thonnane. njan ithuvare vote cheythitilla. iniyum ithupolathe nalla postukal pratheekshikunnu.

Moideen Puthenchira said...

വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ നേതാക്കള്‍ നിരുത്തരവാദികളായി മാറുമ്പോള്‍, അല്ലെങ്കില്‍ അവരെ ജയിപ്പിച്ചുവിട്ട ജനങ്ങളെ അവഗണിക്കുന്നു എന്നു തോന്നുമ്പോള്‍, വോട്ടവകാശമുള്ള പൗരന്‍ പ്രതിഷേധസൂചകമായി സ്വയം പിന്മാറിയാല്‍ അതിനവരെ കുറ്റം പറയാന്‍ കഴിയുമോ?

Santhosh | പൊന്നമ്പലം said...

With all due respect and concurrence,

I feel that, there is nothing wrong in our democracy. But the platform where we built it is the wrong one. We have 1000 political parties which competes for power! Here lies the biggest flaw. For a successfull democracy, 2 political parties are enough. All other 998 parties are just for their own personal sake. The same kunchan nambyar effect, "namukkum kittanam panam!".

To restore a good democracy, it is not possible with current setup. We need a lot of Bharathchandran, Joseph Alex, Pukazhenthi, Inspector Balrams, Minister Gopalakrishnan, etc. Let us hope all will come back to the best in another 20 years.

gafoor said...

Hi Mammookka,
I understand we need to use our voting power! But whom to vote when most politicians are over 60years with no education and if some one is, he was spending his time doing political activities in college over studying time!
We need politicians with education and managing industry experience ;otherwise no use. Modi in Gujrat is good example -he never run election in college but hes capable of managing industries!

ea jabbar said...

ജനാധിപത്യം , വെറും ഭരണ പങ്കാളിത്തമോ വോട്ടു ചെയ്യലോ അല്ല. വിശാല മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സംസ്കാരമാണു ജനാധിപത്യം.
വോട്ടവകാശം പോലെത്തന്നെ അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്കാരസ്വാതന്ത്ര്യം, വിമര്‍ശനസ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം എന്നിവയും ജനാധിപത്യത്തില്‍ പ്രധാനമാണ്.
വ്യത്യസ്തമായ അഭിപ്രായങ്ങളും ചിന്തയും സംസ്കാരങ്ങളുമെല്ലാം സ്നേഹപൂര്‍വ്വം പങ്കുവെച്ച് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ പറ്റുന്ന ഉദാത്തമായ ഒരു സംസ്കാരമായിരിക്കണം ജനാധിപത്യം.
ഇഷ്ടപ്പെട്ട ഒരു സ്ഥാനാര്‍ത്ഥി രംഗത്തില്ലെങ്കില്‍ വോട്ടു രേഖപ്പെടുത്താതിരിക്കാനും അവകാശമുണ്ടായിരിക്കണം.

ea jabbar said...

welcome to സ്നേഹസംവാദം

ബ്ലോഗിലെ ആവേശമായി മാറിയിരിക്കുന്നു മമ്മുട്ടിയുടെ സാന്നിധ്യം. ഈ കൂട്ടായ്മ നാടിന്റെ നന്മയ്ക്കുപകരിക്കട്ടെ എന്നാശംസിക്കുന്നു!

Moideen Puthenchira said...

ആത്മാര്‍ത്ഥതയോടെ വോട്ടു ചെയ്ത് ജയിപ്പിച്ചുവിട്ട നേതാക്കള്‍ സ്വാര്‍ത്ഥരാകുമ്പോള്‍ അവരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമാകുന്നു. എന്നാല്‍ ഒരു പൗരനെന്ന നിലയില്‍ അവന്റെ അഭിപ്രായസ്വാതന്ത്ര്യം അവന് നഷ്ടമാകുന്നില്ല എന്നാണ് എന്റെ അഭിപ്രായം.

അപ്പു said...

പറഞ്ഞ കാര്യങ്ങളില്‍ ആശയപരമായി യോജിപ്പ് ഉണ്ടെങ്കിലും ഒരു വിയോജിപ്പ് ഉണ്ട്. നമ്മുടെ നാട്ടില്‍ ഇന്നൊരുതരം അരാഷ്ട്രീയവാദം, അല്ലെങ്കില്‍ രാഷ്ട്രീയത്തോടുള്ള മടുപ്പ് ഒക്കെ വളര്‍ന്നുവന്നിട്ടുണ്ട്. ഇതിനുത്തരവാദികള്‍ ഈ നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികള്‍ തന്നെയാണ്. അവസരവാദികള്‍, സ്വാര്‍ത്ഥതാല്പര്യങ്ങളുള്ളവര്‍, ജനാധിപത്യമൂല്യമോ ബോധമോ ഇല്ലാത്തവര്‍. ഇത് ആദ്യം മാറ്റേണ്ടതല്ലേ. അതില്ലാത്തിടത്തോളം ഇന്നത്തെ വോട്ടിംഗില്‍ “എല്ലാം കള്ളന്മാര്‍, തമ്മില്‍ ഭേദം ഈ കള്ളന്‍” എന്നൊരു തോന്നലേ സമാന്യജനത്തിനുണ്ടാവൂ.. ഓബ്ജ്ക്റ്റീവ് ടൈപ്പ് പരീക്ഷകളിലെ ചോദ്യങ്ങളില്‍ കാണുന്നതുപോലെ എല്ലാ സ്ഥാനാര്‍ത്തിപ്പേരിനു താഴെ None of the above എന്നൊരു കോളം കൂടി ഉണ്ടായിരുന്നെങ്കില്‍ അതിനായിരുന്നേനെ ഭൂരിപക്ഷവോട്ട്!!

Justine said...

Great article,
But I dont think that Malayalees (majority) are casting their votes after validating the efficiency of the candidate.

Eg. In Kannur, a place where communism is greater than anything, anybody who participates in election as a communist candidate, will win.

Just mentioned Kannur as an example... The place and party may vary but the scenario will be same. Just look at some of our ministers. What is their qualification to be in that position? (Eg. Health minister) She became elected just because she belongs to a particular party, nothing else.

Justine

Lakkooran said...

Thanks for sharing your thoughts on Democracy.

Janadhipathyam athinte ella ardhathilum Poornatha kaivarikkanamenkil athinte shakthi ennu visheshippikkapedunna Janam thangalude sammadidaanaavakaasham viniyogikanam ennullathu tharkka rahithamaaya kaaryam thanne.

Pakshe enthukondu oru Pauran thante Vote avakasham viniyogikkan vimukhatha kaanikkunnu ennathum charcha cheyyappedenda vishayam alle?

Angayude thanne oru Kadhaapathrathinte vaakkukal kadam eduthal - "Ninne okke jayippichu poyi enna otta kaaranathil aayiram vattam neeyokke kazhutha ennu vilikkunna paavam irukaalikal" Bharanavargathinte pravarthikalil manam nonthu Janaadhipathyathodu thanne Pucham thonnunna sthithiyil ethi enkil aaaranu athinu utharavaadi?

Janathayodulla kadappadu niravettal oro Rasthreeya Partyum thangalude pradhama pariganayayi karuthathidatholam, aa vazhikku pravarthikkathidatholam..Vote avakasham rekhapeduthatha..Janadipathyathil thanne viswsam illatha Pauranmar ivide undakum,avarude ennam koodi konde irikkum...

ശ്രീ said...

പക്ഷേ, നമുക്ക് താല്പര്യമില്ലാത്ത, മത്സരിച്ചാലും നാടിനു ഗുണമുണ്ടാകില്ലെന്ന് പല തവണ തെളിയിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥികളേ മത്സരിയ്ക്കുന്നുള്ളൂ എങ്കിലോ?

49-O ഒരു പ്രതിവിധി തന്നെ, അല്ലേ?

എന്തായാലും തുടര്‍ന്നും താങ്കളുടെ ചിന്തകള്‍ പങ്കു വയ്ക്കുക... പോസ്റ്റിനു നന്ദി.
:)

രസികന്‍ said...

വോട്ടവകാശം വിനിയോഗിക്കാത്ത ഒരു പൌരന് ജനാധിപത്യത്തില്‍ പങ്കാളിത്തമില്ലാതാവുന്നൂ എന്ന നിരീക്ഷണം ശരിയാണ് .
എങ്കിലും ഇന്നത്തെ പല വോട്ടര്‍മ്മാരും (അന്ധമായ രാഷ്ട്രീയപക്ഷമില്ലാത്ത) ആര്‍ക്കു വോട്ടു ചെയ്യണം, എന്തിനു വോട്ടു ചെയ്യണം എന്ന ചിന്തയിലാണെന്നു തോനുന്നു. കാരണം രാഷ്ട്രീയത്തിലെ പല (ഒളിച്ചു)കളികളും ഇന്നു പരസ്യമായൊരു രഹസ്യമാണല്ലൊ. അതുപോലെ വോട്ടവകാശം നിഷേധിക്കപ്പെട്ട ഒരുപറ്റം പ്രവാസികളും ഇന്ത്യന്‍ പൌരന്മാരായിട്ടുണ്ട് എന്ന വസ്ഥുതയും നാം മറന്നുകൂട. ഇവര്‍ക്കൊന്നും ജനാധിപത്യത്തില്‍ പങ്കാളിത്തമില്ലാ എന്നു വരുമോ? .....
പോസ്റ്റ് വായിച്ചപ്പോള്‍ എനിക്കു തോന്നിയതു രേഖപ്പെടുത്തി എന്നു മാത്രം....

കഴിഞ്ഞ പോസ്റ്റുപോലെത്തന്നെ മികച്ചതുതന്നെയായിരുന്നു ഈ പോസ്റ്റും .

ആശംസകള്‍

Prashob said...

Appreciate the time that you are spending for sharing your view to the public.100% voting is a hypothetical situation.As somebody suggested in the blog there should have been an option to say i don't want to vote for any of the candidates.The problem that the country facing is are of multifaceted.Hope your views will have some impact on the new generation.I am person who still believe we are still going forward in all directions, all that we need identify is how to make the growth better.

noufi said...

I didnt use vote the last 10 years. I am 28years old. I am thinking that all politician are thiefs. so we dont need to vote. The politicians are thinking indian foolish people. i dont like our indian law also.

Blogger said...

Mammokka...
Thanks for giving food for thoughts

Binoj
http://webdesigner-kochi.blogspot.com/

Oommen C. Kurian said...
This comment has been removed by the author.
ശ്രീവല്ലഭന്‍. said...

ജനാധിപത്യം എന്നത് വോട്ടവകാശം എന്ന ഒരു (പ്രധാന) കാര്യത്തിലേയ്ക്ക് മാത്രം ഒതുക്കരുത്.

വോട്ടവകാശം എപ്പോഴും വിനിയോഗിക്കുകയും, എന്നാല്‍ സ്വന്തം നാടിന്‍റെ വികസനത്തില്‍ യാതൊരു പങ്കാളിത്തമോ, അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരമോ ഇല്ലാത്തതും ജനാധിപത്യത്തിന്‍റെ പൂര്‍ണമായ അര്‍ത്ഥം ഉള്‍ക്കൊള്ളാത്തതു മൂലം ആണ്.

Prashob said...

The changes to make a better society has to start from the grass root level and i would like to appreciate the kerala government for some of the changes,implementation of IT@School,DPEP.I agree with your views that government has its own processes and challenges to implement the changes.The most valuable asset for a country is its citizens.Do your work,help your goverment to make the place better to live and ofcourse share your views, criticisms,ideas.

Shaji Thomas said...

hai mammookka
It's a very good article

manu said...

I agree with the opinion of Arjun Krishna.
I feel it like the pain of Indian commaon man.
Win India Win...
Best Wishes...
With Love...

karempvt said...

വോട്ട് ഇല്ലാത്തവർ എന്തു ചെയ്യും മമ്മുക്കാ

Meira said...

I have to disagree..Most often we don't have a choice..The candidates could be, and in most cases are just plain nincompoops..U can't often make a choice between, say a rapist/ womanizer and an embezzler/liar..An exaggerated, but in no way uncommon ?Hitler versus hmm Polpott scenario..

നരിക്കുന്നൻ said...

'എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ വോട്ടവകാശം വിനിയോഗിക്കാത്ത ഒരു പൌരന് ജനാധിപത്യത്തില്‍ പങ്കാളിത്തമില്ലാതാവുന്നതുപോലെ തന്നെ രാജ്യകാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പോലും ധാര്‍മികമായി അവകാശമില്ല. ഒരു പൌരന് രാജ്യം നല്്കുന്ന പരമോന്നതബഹുമതി ആ രാജ്യത്തെ വോട്ടവകാശമാണെന്നു ഞാന്‍ വിശ്വസിക്കുന്നു.'

മേൽ പറഞ്ഞ കാര്യങ്ങൾ ഒരു ഇന്ത്യൻ പൌരനെന്ന നിലയിൽ നിർവ്വഹിക്കണം എന്നാഗ്രഹിക്കുന്ന, ഇന്ത്യൻ ജനാതിപത്യത്തിൽ പങ്കാളിയാവണം എന്നാഗ്രഹിക്കുന്ന ഒരു പ്രവാസിയാണ് ഞാൻ. ഇന്ത്യൻ സാമ്പത്തിക വളർച്ചയുടെ വലിയൊരു പങ്കും നിർവ്വഹിക്കുന്ന പ്രവാസിക്ക് അവരുടെ വോട്ടവകാശം മാത്രം നിഷേധിക്കുന്നതിലെ ഔചിത്യം എന്താണെന്ന് കൂടി മമ്മുട്ടി പറഞ്ഞ് തരണം. വോട്ടവകാശം ലഭിച്ച 40 ശതമാനം വോട്ട് ചെയ്യാതെ മാറി നിൽക്കുമ്പോൾ വ്യാകുലരാകുന്ന നേതാക്കൾ എന്ത്കൊണ്ട് ഒരു സമൂഹത്തിൽ ഒരുപാട് ചലനങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള രാജ്യബോധമുള്ള പ്രവാസി മാത്രം വോട്ടിംഗിന്റെ കാര്യത്തിൽ പുറത്തിരിക്കണമെന്ന് ശാഠ്യം പിടിക്കുന്നു?

സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യയെ പിടിച്ച് നിർത്തിയത് ചെറിയ അളവെങ്കിലും ഗൾഫിൽ നിന്നും ഒഴുകുന്ന പ്രവാസികളുടെ പണമാണെന്ന് മനപ്പൂർവ്വം മറക്കാൻ മമ്മുട്ടി ശ്രമിക്കുന്നോ അതോ പ്രവാസിയെ മറന്ന് പോയതോ?

ഒരു പൌരന് രാജ്യം നൽകുന്ന പരമോന്നത ബഹുമതി വോട്ടവകാശമാണേന്ന് വിശ്വസിക്കുന്ന മമ്മുട്ടി ഈ വരികളിലൂടെ വ്യക്തമാക്കുന്നത് പ്രവാസിയെ രാജ്യം അംഗീകരിക്കുന്നില്ല എന്ന് തന്നെയല്ലേ?

എല്ലാ മേഘലയിലുമുള്ള ഒരുപാട് വായനക്കാർ നിരീക്ഷിക്കുന്ന താങ്കളുടെ ഈ ബ്ലോഗിലൂടെ സ്മൂഹത്തിന്റെ പ്രശ്നങ്ങൾ പറയുമ്പോൾ അതിന് ഒരു ശക്തിയുണ്ട്. ആ ശക്തി ഉപയോഗിക്കാൻ അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ മമ്മുട്ടി എന്ന ബ്ലോഗ്ഗർക്ക് കഴിയട്ടേ..

ശ്രദ്ധേയന്‍ said...

മമ്മൂക്ക,
കൊഞ്ഞനും കൊഞ്ഞാണ്ടനും മത്സരിക്കുമ്പോള്‍ എന്നാല്‍ എന്‍റെ വോട്ടു തൊമ്മന് കിടക്കട്ടെ എന്ന തീരുമാനമാണ് നമ്മുടെ ജനാധിപത്യം. അല്ലാതെ മഹിതവും മഹനീയവുമായ ഒരു വ്യവസ്ഥയിലൂടെ കുറെ മഹാന്മാരെ ഒന്നും അല്ല ഇവിടെ തെരഞ്ഞെടുക്കുന്നത്. തമ്മില്‍ ഭേദം തീരുമാനിക്കാതെ മാറിനില്‍ക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ അയാളെ, 'പ്രതിഷേധ വോട്ട്' എന്ന സംവിധാനം നിലവില്‍ വരാത്ത കാലത്തോളം നമുക്ക് കുറ്റപ്പെടുത്താന്‍ കഴിയില്ല. വോട്ട് ചെയ്തില്ല എന്നത് കൊണ്ട് രാജ്യത്തെ കുറിച്ച് അഭിപ്രായം പറയാന്‍ പാടില്ല എന്ന വാദത്തോടും യോജിപ്പില്ല. അങ്ങിനെ എങ്കില്‍ നമ്മുടെ ഐക്യരാഷ്ട്ര സഭയിലെ പല അംഗരാഷ്ട്രങ്ങളും ചര്ച്ച നടക്കുമ്പോള്‍ വായ മൂടിക്കെട്ടി ഇരിക്കേണ്ടി വരും.
ദീപസ്തംഭം മഹാശ്ചര്യം പാടാന്‍ ആളുകളെ നിര്‍ബന്ധിക്കാതിരിക്കുന്നതാണ് ബുദ്ധി.

Siju | സിജു said...

കാര്യമാത്രപ്രസക്തം

ArjunKrishna,
തിരഞ്ഞെടുക്കേണ്ടെന്ന് തീരുമാനിച്ചാല്‍ വേണ്ടെന്നേ ആകൂ.. അല്ലാതെ കൂടുതല്‍ ആളുകള്‍ വേണ്ടെന്ന് വെച്ചതു കൊണ്ട് തിരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ നിയമമില്ല.

Mansoor said...

ഈയിടെ നടന്ന ബംഗ്ലാദേശ് ഇലക്ഷനില്‍ മല്‍സരിക്കുന്ന സ്ഥാനാര്തികളുടെ പേര്‍ കൂടാതെ ബാലെറ്റ് പേപ്പറില്‍ ആരും യോഗ്യരല്ല എന്ന് വോട്ടര്‍ക്ക്‌ അറിയിക്കാന്‍ ഒരു കോളം ഉള്‍പ്പെടുത്തിയിരുന്നു അങ്ങനെ 50 ശതമാനത്തില്‍ കൂടുതല്‍ പേര്‍ മല്‍സരിക്കുന്ന ഒരു സ്ഥാനാര്തിയും യോഗ്യരല്ല എന്ന് രേഖപ്പെടുത്തിയാല്‍ ആ മണ്ഡലത്തില്‍ വീടും പുതിയ സ്ഥാനാര്‍ത്തികളെ വച്ചു ഇലക്ഷന്‍ നടത്തണം, ഈ രീതി നമുക്കും പരീക്ഷിക്കാവുന്നതല്ലേ? അങ്ങനെയെന്കില്‍ രാഷ്ട്രീയക്കാര്‍ കുറച്ചുകൂടി പ്രാവര്‍തീകമായി കാര്യങ്ങള്‍ തീരുമാനിക്കുമല്ലോ?

VeeYes said...

Dear Mr. Mammootty,
Your writing definetly shows the significance of using Voting Rights in a Democracy Set up. But I think simply by using our Adult Franchise the democracy won't get fruitful, and its foolish to sit idle by thinking that Voting is our only duty and the politicians we choose should do all the other things.... Thats what majority of us doing... for making a democracy effective there should be enough serious involvements from the citizen's end....

jithu menon said...

Mammukka,

Ur language and the way u express your feelings on a serious issue in the present society is really appreciable.I expect more of this kind in your future works.

On the written topic.let me ask a question by keeping the upcoming lokha sabha election in mind,if at all the 100% voters in my assembly cast their vote we would either be choosing a LDF candidate or the major oppossing UDF candidate, since this is the only choice we have, but at the center to form a government the two opposing forces come together and form a government.whats the use of our vote then?

also i would like to mention that Mr. Shivaraj Patil had lost his seat in the last election but stil was raised to the post of Home Minister in the present govt.

All this have made the new generation feel that politics is nothing but an industry or a business empire where the choice of common man is least considered.

Still am very much proud to be an Indian, but i wonder how proud the future generation will be.
Jai Hind

Varun R said...

Another Interesting post from the great actor.

I think you are very interested in socio -economic issues.

its hightime you enter politics.
That will be a welcome change for keralites..

biju p said...

വോട്ടവകാശത്തെക്കുറിച്ച്‌ മമ്മൂക്കയുടെ അഭിപ്രായം ഏറെ വിലമതിക്കുന്നത്‌ തന്നെ. പക്ഷേ വിനയപൂര്‍വം ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ, സിനിമാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരാണ്‌ തെരഞ്ഞെടുപ്പില്‍ നിന്ന്‌ വിട്ടുനില്‌ക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്‌. കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനിടെ ഒരു ചാനലില്‍ മലയാളത്തിലെ പ്രമുഖ താരം പറഞ്ഞുകേട്ടത്‌ വോട്ട്‌ ചെയ്യാന്‍ സമയം ലഭിക്കാറില്ല. പണ്ടെങ്ങോ ഒരിക്കലോ മറ്റോ വോട്ട്‌ ചെയ്‌ത ഓര്‍മയുണ്ട്‌ എന്നാണ്‌. സിനിമാരംഗം തിരക്കുപിടിച്ചതാണെന്നത്‌ ശരിതന്നെ. പക്ഷേ മാസങ്ങള്‍ക്ക്‌ മുമ്പ്‌ പ്രഖ്യാപിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യാന്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ചാല്‍ നിഷ്‌പ്രയാസം സാധിക്കാവുന്നതാണ്‌. സംഘടനാ യോഗങ്ങളിലും ഉദ്‌ഘാടനച്ചടങ്ങുകളിലും പങ്കെടുക്കുന്ന താരങ്ങള്‍ക്ക്‌ അതിന്‌ വിഷമമുണ്ടാകില്ലെന്ന്‌ തന്നെ കരുതണം. താല്‌പര്യമില്ലാത്തതിനാല്‍ തന്നെയാണ്‌ പലരും വോട്ടുചെയ്യാന്‍ മടിക്കുന്നത്‌. താല്‌പര്യമുള്ളവര്‍ ഒഴിവ്‌ കഴിവുകള്‍ പറയാതെ കൃത്യമായി വോട്ട്‌ ചെയ്യുന്നുണ്ട്‌.. താരങ്ങളെ ജനാധിപത്യ വിശ്വാസികളാക്കാന്‍ മമ്മൂക്കയ്‌ക്ക്‌ സാധിക്കും. ജനാധിപത്യത്തില്‍ ഉറച്ചുവിശ്വസിക്കുന്ന താങ്കള്‍ അതിന്‌ ശ്രമിക്കുമെന്ന വിശ്വാസത്തോടെ.

തഥാഗതന്‍ said...

വോട്ടവകാശം വിനിയോഗിക്കാത്ത ഒരു പൌരന് ജനാധിപത്യത്തില്‍ പങ്കാളിത്തമില്ലാതാവുന്നതുപോലെ തന്നെ രാജ്യകാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പോലും ധാര്‍മികമായി അവകാശമില്ല

വളരെ സത്യം.. അതു കൊണ്ട് തന്നെ മുംബൈ സംഭവം നടന്ന സമയത്ത് ചുണ്ടിൽ 2 ഇഞ്ച് ലിപ്സ്റ്റിക്ക് ഇട്ട് വന്ന് രാജ്യം പട്ടാളം ഭരിക്കണം എന്ന് ഗീർവാണം മുഴക്കിയ എഴുത്തുകാരി/സിനിമാ നടി കൂട്ടത്തിന് രാജ്യകാര്യങ്ങളിൽ അഭിപ്രായം പറയാൻ എന്തവകാശം? ഇന്നേ വരെ വോട്ട് ചെയ്യാൻ പോകാത്തവരാണിവരെല്ലാം. തന്നെയുമല്ല വോട്ട് ചെയ്യുന്നത് ചീപ്പ് ആയ ഒരു കാര്യമാണെന്ന് വിശ്വസിക്കുന്നവരും

Renju said...

ഇപ്രകാരം ‘ഒരു സ്ഥാനാര്‍ത്ഥിയിലും താത്പര്യമില്ല’ എന്നതിനാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്നതെങ്കില്‍, (സാങ്കേതികമായി നോക്കിയാല്‍, വോട്ടിന്റെ എണ്ണത്തില്‍ രണ്ടാമത് എത്തുന്ന വോട്ടുകളും ഇപ്രകാരമുള്ള അനിഷ്ടവോട്ടുകളും ചേര്‍ക്കുമ്പോള്‍ ഒന്നാമനേക്കാള്‍ കൂടുതലായാലും...) അപ്പോള്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടേയും സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെടും. അവര്‍ക്ക് പിന്നീട് അഞ്ചുവര്‍ഷത്തേക്ക് മത്സരിക്കുവാനും കഴിയുകയില്ല. പുതിയ സ്ഥാനാര്‍ത്ഥികളെ വെച്ച് തിരഞ്ഞെടുപ്പ് വീണ്ടും ആവര്‍ത്തിക്കും.

ithu verum sankalpam mathram,,ingane onnum illa..you can make sure your vote is not misused.

Namaskar said...

നടന്നതെല്ലാം ഗുഡിന്, നടക്കുന്നതും ഗുഡിന് - മമ്മൂക്കായുടെ ബ്ലോഗിനെക്കുറിച്ച് (ഗുലാന്റെ ആളാണ് :) ).

‘സമ്പദ്‍വ്യവസ്ഥയുടെ രാഷ്ട്രീയം‘ കഴിഞ്ഞ് ‘രാഷ്ട്രീയത്തിന്റെ സമ്പദ്‍വ്യവസ്ഥ‘യെ കുറിച്ചായിരിക്കുമോ ഇനി എഴുതാന്‍ പോകുന്നത് എന്ന് ആലോചിക്കുകയായിരുന്നു.

വോട്ടവകാശം എന്തുകൊണ്ട് ജനങ്ങള്‍ വിനിയോഗിക്കുന്നില്ല, നമ്മള്‍ അന്വേഷിക്കേണ്ടത് തന്നെയാണ്. വോട്ട് കൊടുത്ത് ജയിപ്പിച്ച് വിട്ടാലും വാഗ്ദാനങ്ങള്‍ ഒന്നും നിറവേറ്റപ്പെടുന്നില്ല. പ്രതിനിധികള്‍ അധികാരത്തിന്റെ അല്ലെങ്കില്‍ പണത്തിന്റെ പിന്നാലെ പോകുന്ന കാഴ്ചയല്ലെ സ്ഥിരമായി കാണുന്നത്. രാഷ്ട്രീയത്തിന്റെ ഉള്ളറകളില്‍ നടക്കുന്ന നാറിയ കഥകള്‍ ജനങ്ങളുടെ മുന്നില്‍ എത്തിക്കുന്നത് താങ്കളെ പോലുള്ളവരുടെ സിനിമകളാണ് - അതില്‍ പലപ്പോഴും നിര്‍ദ്ദേശിക്കുന്നതാവട്ടെ അമാനുഷികനായ ഒരു മമ്മൂട്ടിയോ, മോഹന്‍ലാലോ, സുരേഷ് ഗോപിയോ നിയമം കൈയിലെടുത്ത് (കൊന്ന് തള്ളിയും) നേടിയെടുക്കുന്ന പരിഹാരമാണ്.


കാരണം? തിരഞ്ഞെടുപ്പ് ചിലവ്

തിരഞ്ഞെടുപ്പ് ചിലവ് കുറയ്ക്കാന്‍ കഴിയുമോ?

പ്രതിനിധികളെ തിരിച്ചുവിളിക്കുവാന്‍ കഴിയുമോ?

Arun said...

Dear Mammukka,

ghambeeramaayirikkunnu randaamathe post!!orupakshe,aadyathe postinekkal nallathu.Thaankal paranjathu aksharam prathi shariyaanu...pakhe ere kure nammude raashtreeyakaarude attitude aayirikkum aalkaare vote cheyippikkunnathil pinthirippikkunnathu..cheythittum valya kaaryamilla enna mentality aanu kure perkku.

iniyum ithupolulla nalla posts pratheekshikkunnu:-)

പിരിക്കുട്ടി said...

ഇപ്പോളത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വോട്ടു ചെയ്യാന്‍ തോന്നാറില്ല .....
കാരണം നമ്മള്‍ക്ക് അനുഭവങ്ങള്‍ ഉണ്ടല്ലോ ധാരാളം ..എല്ലാവരും അങ്ങനെ അല്ല
എന്നാലും നല്ല മനുഷ്യര്‍ നിന്നാല്‍ തീര്‍ച്ചയായും ജനങ്ങള്‍ വോട്ടു ചെയ്യും ....
വോട്ടു ചെയ്യാത്തവര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എന്നതിനോട് ഞാന്‍ വിയോജിക്കുന്നു ...
ഈ ആഗോള മാന്ദ്യം പതിയെ നമ്മുടെ ജോലിയെയും ബാധിച്ചിട്ടുണ്ട് ...
മമ്മുക്കയുടെ ചിന്തകള്‍ വീണ്ടും പങ്കു വെക്കുക ....

പുതുവല്‍സര ആശംസകളോടെ

പിരിക്കുട്ടി

smitha adharsh said...

പോസ്റ്റ് നന്നായി മമ്മൂക്കാ..
ചിന്തിക്കാനുതകുന്നത്.

ഞാന്‍ കമന്റ് ആയി എഴുതാന്‍ വന്നത്,മുന്നേ വന്നവര്‍ എഴുതിക്കണ്ടു..വോട്ട് ചെയ്യണമെന്നും,ജനാധിപത്യത്തില്‍ അതിന്റെ വില എന്താണെന്ന് എല്ലാം നന്നായി തന്നെ അറിയാം..പക്ഷെ,പ്രവാസികളായ ഞങ്ങള്‍ എന്ത് ചെയ്യും?ഒരുപക്ഷെ,നാട്ടിലെ ഓരോ സംഭവവും നാട്ടിലുള്ള ആളുകളേക്കാള്‍ കൂടുതല്‍ ഗൌരവമായി ചിന്തിക്കുന്നതും,ചര്‍ച്ച ചെയ്യുന്നതും,ഞങ്ങള്‍ പ്രവാസികളാണ്.ഓരോരുത്തര്‍ക്കും വ്യക്തമായ രാഷ്ട്രീയ നിലപാടുകളും,കാഴ്ചപ്പാടുകളും ഉണ്ടായിട്ടു കൂടി വോട്ടു ചെയ്യേണ്ടുന്ന കാര്യത്തില്‍ ഞങ്ങള്‍ നിസ്സഹായരാകുന്നു.സ്വന്തം രക്ത ബന്ധതിലുള്ളവരുടെ മരണത്തിനു,വിവാഹത്തിനോ പോലും പങ്കെടുക്കാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് വോട്ടു ചെയ്യാനായി നാട്ടിലെ എത്തിപ്പെടുന്നതെങ്ങനെ?

Karnan said...

The value of democracy which was degraded by some corrupted politicians can be pointed out as one reason why people are hesitating to caste their votes...
Anyway its a good post Mammukka...

paribhavam said...

mammookka paRanjnjathinOT~ enikku yOjippilla.
1)ellaa inthyan pauranmaar_kkum abhipraaya svaathanthram uNT~.
2)vOTT~ cheythu vijayikkaan orikkalum 50% nte aavaSyam illa. aake mathsarichchavaril ninnum etavum kooTiya vOTT~ kiTTunna aaL jayikkum athorikkalum 31% mo 51% aavaNamennilla.
3)ethoraaL_kkum vOTT~ cheyyaathirikkaanumuLLa svaathanthravum uNT~.

Johns said...

ഒരു സ്ഥാനാര്‍ഥിക്ക് വേണ്ട യോഗ്യത കേവലം രാഷ്ട്രിയ പാരമ്പര്യം അല്ല രാഷ്ട്രിയ അവബോധം ആണ്...ഈ യോഗ്യത ഉള്ള സ്ഥാനാര്‍ഥി മല്‍സരിക്കുമ്പോള്‍ തീര്‍ച്ചയായും വോട്ടവകാശം വിനിയോഗിക്കണം ഇല്ലെങ്കില്‍ വോട്ടു 49-0.
എന്ത് വന്നാലും വോട്ടു ചെയ്യാനുള്ള നമ്മുടെ അവകാശം ഉപയോഗിക്കാതിരിക്കരുത്.

Vote For the candidate not for the Party

ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി അല്ല എനിക്ക് വേണ്ടി ആണ് വോട്ട് ചെയ്തതെന്ന് എത്ര പേര്ക്ക് പറയാന്‍ കഴിയും.???????

Prinson said...

I have small suggestion to the Political parties, who stand candidates.

Let them decide the candidate on popular opinion .



let them first make a list of possible candidates for a constituency , say 50 of them.
Then let the mass decide who should contest from them.

We can now test the popularity of each one through the new media tools like SMS/Internet poll etc.. (It is efficient and economical)

I hope the mass will be evaluating them based on their character,depth and vision before they give one a 'pass' to selected as the candidate.

That way , competent people will come to candidacy( from all political parties ) and at the election it does not matter who wins.

Whoever wins, he/she will be capable to lead the democratic process ahead as it is envisaged, beyond pary politics and family oriented politics-I hope.

If a such a process is in place here I will go to cast my votes even if I have to travel a 1000 miles.

ടോട്ടോചാന്‍ (edukeralam) said...

വോട്ടവകാശം ഏറ്റവും മികച്ച അവസരം തന്നെ. ഉപയോഗിക്കാതിരിക്കുക എന്നത് രണ്ട് തരത്തിലാവാം.
1. ജനാധിപത്യത്തെ ഗൌരവതരമായി കാണാതിരിക്കുക എന്നതിലൂടെ
2. പ്രതിഷേധം രേഖപ്പെടുത്താനായി

ഇതില്‍ രണ്ടാമത്തേത് എന്തായാലും ഒന്നാമത്തേതിനേക്കാള്‍ മികച്ചത് തന്നെ.
പക്ഷേ വോട്ട് ചെയ്തു കൊണ്ട് പ്രതിഷേധിക്കാന്‍ കഴിഞ്ഞാല്‍ അതാണ് ഇതിനേക്കാളും മികച്ച രീതി.

വോട്ട് പ്രതിഷേധിക്കാനും ജനാധിപത്യത്തില്‍ പങ്കാളിയാവാനുമുള്ള ഒരു മാര്‍ഗ്ഗമാണ്. പക്ഷേ വോട്ട് ചെയ്യാതെ പ്രതിഷേധിക്കുന്നവര്‍ അരാഷ്ട്രീയവാദികള്‍ ആണ് എന്ന് കരുതാനാവില്ല.
വോട്ട് ചെയ്യാതിരിക്കുന്നത് പ്രതിഷേധ സൂചകമായി പ്രകടിപ്പിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ വോട്ട് ചെയ്യാതിരിക്കുന്നില്ല. അവര്‍ രാഷ്ട്രീയക്കാരുടെ മനസ്സിലാണ്, സമൂഹത്തിന്റെ മനസ്സിലാണ് ആ വോട്ട് ചെയ്യുന്നത് എന്നു മാത്രം.
രാഷ്ട്രീയ കക്ഷികളോട് വോട്ട് ചെയ്യുന്നതിനു മുന്‍പ് ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ഓരോ പൌരര്‍ക്കും അവകാശമുണ്ട്. സമൂഹത്തിനു വേണ്ടിയുള്ള ആവശ്യങ്ങള്‍ നിരാകരിക്കുന്ന കക്ഷികള്‍ക്ക് നമുക്ക് വോട്ട് ചെയ്യാതിരിക്കാം.

ജനാധിപത്യവും രാഷ്ട്രീയവും നിലനില്‍ക്കണമെങ്കില്‍ വോട്ടവകാശം നാം വിനിയോഗിച്ചേ തീരൂ. ഏറ്റവും ചുരുങ്ങിയത് വോട്ടു ചെയ്യാന്‍ ആഗ്രഹമില്ല എന്ന് പ്രതിഷേധിച്ചെങ്കിലും...

മാന്മിഴി.... said...

വോട്ടു ചെയ്യാത്തവര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എന്നതിനോട് ഞാന്‍ വിയോജിക്കുന്നു .....
ഞാനും.....

Premlal said...

Hi Mammukka,

We would like you to update your blog on daily basis, and interact with your fans frequently.

All the best!

http://premlalonline.blogspot.com

Abdulkarim said...

it is not the matter 100 percent to be casting their votes.

if the candidates are with criminal back ground? that is what we seen in last LokSabha elections.

So, choosing the right politician who should have moral obligations as well as political ethics.

i believe that could make some changes in the existing correpted political atmosphere. So i cant swallow your comment entirely.

abdulkarim Ali
Jeddah

ഷബീര്‍ഖാന്‍ said...

വോട്ട് എന്നത് ഓരോ പൌരന്റെയും കടമയാണ് അത് ചെയ്യാതെ പ്രതികരിക്കുന്നതിലല്ല കാര്യം നമ്മുടെ നാടിനു പ്രയോജനമുള്ള ആളുകളെ നാം തന്നെയാ തിരനെടുകേണ്ടത്

Aneesh Chacko said...

Dear Ikka

As you said it is a preliminary duty of every citizen to cast their vote since it is a right given by the country.
A right is not something that somebody gives you; it is something that nobody can take away.
Out of 100 only 60 percent of people using thier rights it means balance 40 percent people are ignorant or they do not wanted become a part of any goverment.
I think it could 50-50. 20 Percent because of thier ignorance. It is our duty to educate this 20 percent and bring them in to the frontline of the democracy
Thanks for the post

Naveen Nair said...

Hai Sir. I think u r doing the right way to interact ur comments and thought using blog.We are eagerly looking ur comments.

With Love

Naveen Nair

smg said...

superrb post ikka!!!

please continue to talk to us about all general topics u wish to say and not about ur cinema,which we all know about...it will only enhance ur already strong position in india as a firm,independant,thinking actor who unlike others have a social consciousness too...

gr88 work!!!

പ്രയാസി said...

മമ്മൂട്ടി സാറെ..
ഇതുവരെ വോട്ടു ചെയ്തിട്ടില്ല!
പ്രായമാകാത്തതൊ ജനാതിപത്യത്തിലുള്ള വിശ്വാസക്കുറവു കൊണ്ടൊ അല്ല! പല കാരണങ്ങളാല്‍ പിന്നെ പ്രവാസവും!

“എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ വോട്ടവകാശം വിനിയോഗിക്കാത്ത ഒരു പൌരന് ജനാധിപത്യത്തില്‍ പങ്കാളിത്തമില്ലാതാവുന്നതുപോലെ തന്നെ രാജ്യകാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പോലും ധാര്‍മികമായി അവകാശമില്ല.“

അപ്പ നമ്മളെപ്പോലുള്ളവരൊക്കെ പുറത്താണാ..!?

ഓഫ്: സാറു രാഷ്ട്രീയക്കാരനാകാന്‍ പോകുന്നെന്നു കേട്ടു, വ്യക്തമായ ഒരഭിപ്രായം പറഞ്ഞോട്ടെ, അതു മണ്ടത്തരമാ..

ashidh said...

"ഒരു പൌരന് രാജ്യം നല്്കുന്ന പരമോന്നതബഹുമതി ആ രാജ്യത്തെ വോട്ടവകാശമാണെന്നു ഞാന്‍ വിശ്വസിക്കുന്നു"

ഞങ്ങള്‍ പ്രവാസികള്‍ ജീവിക്കാന്‍ വേണ്ടി നാടും വീടും ഉപേക്ഷിച്ച് വന്നവര്‍ ഊണിലും ഉറക്കത്തിലും നാടിനെ പറ്റിചിന്തിക്കുന്നവര്‍ ഈ “പരമോന്നതബഹുമതി“ക്കര്‍ഹരല്ലെ? കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരുപാട് വാഗ്ദാനങ്ങള്‍ കേട്ട് മടുത്തിരിക്കുന്നു.

സമൂഹത്തില്‍ ഒരുപാട് ചലനങ്ങള്‍ സ്രിഷ്ടിക്കാന്‍ കഴിയുന്ന ഒരു കലാകാരന്‍ എന്നനിലയില്‍, കേരളത്തില്‍ ഒരു പ്രമുഖ മാധ്യമത്തിന്റെ തലപ്പത്തിരിക്കുന്ന ആള്‍ എന്നനിലയില്‍,ഒരു അഭിഭാഷകന്‍ എന്നനിലയില്‍, സര്‍വോപരി.. സാമൂഹികപ്രതിബദ്ധതയുള്ള പൗരനെന്ന നിലയില്‍ ഈ വിഷയത്തില്‍ താങ്കള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും?

അറിയാന്‍ താങ്കളുടെ ബ്ലോഗിലൂടെ കടന്നുപോയവരില്‍ 49.5% വരുന്ന,(ചെക്ക് Site Traffic Summary) പരമോന്നതബഹുമതിക്കര്‍ഹരല്ലാത്ത പ്രവാസികള്‍ക്ക് ആഗ്രഹം ഉണ്ടാകും.

The Common Man | പ്രാരാബ്ധം said...

49-ഓ വകുപ്പു പ്രകാരം വോട്ടു രേഖപ്പെടുത്താതെ ഇറങ്ങിപ്പോരാനുള്ള അവകാശം നമുക്കുണ്ട്‌. അതു ഭരണഘടനാപരമല്ല, തിരഞ്ഞെടുപ്പു കമ്മീഷന്റെ ചട്ടങ്ങള്‍ അനുസരിച്ച്.

പക്ഷേ ഇത്തരം വോട്ടുകളുടെ എണ്ണം പരിഗണിക്കണമെന്നോ , അതു ഏറ്റവും കൂടുതല്‍ വോട്ടു കിട്ടിയ സ്ഥാനാര്‍ത്ഥിയേക്കാള്‍ കൂടുതലാണെങ്കില്‍ തിരഞ്ഞെടുപ്പു അസാധുവാക്കണമെന്നോ ചട്ടമുള്ളതായി അറിവില്ലില്ല. കള്ള വോട്ടുകള്‍ ഒഴിവാക്കാനയി മാത്രമാണ്‌ തിര.കമ്മീഷന്‍ ഈ ചട്ടം നിര്‍ദ്ദേശിക്കുന്നത്‌ എനാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌.

കൃത്യമായി അറിയാവുന്ന ആരേലും ഒരു വിശദീകരണം തരുമല്ലോ.

...പകല്‍കിനാവന്‍...daYdreamEr... said...

അനുഭവങ്ങള്‍ കൊണ്ടു വോട്ടു ആര്‍ക്കു ചെയ്യും എന്ന ശങ്കയില്‍ ആണ് ഒരു സാധാരണക്കാരന്‍.. ... എങ്ങനെ ആയാലും ജയിച്ചു വിവരക്കേടുകള്‍ മാത്രമാണ്...!!
അപ്പൊ അസാധു മാത്രമെ അങ്ങനെ ഉള്ളവന് തുണയായുള്ളൂ...
പിന്നെ വോട്ടവകാശം ഇല്ലാത്ത പ്രവാസികള്‍ക്ക് അഭിപ്രായം പറയാന്‍ കഴിയില്ലെന്നാണോ?
ആശംസകള്‍...!

Prayan said...

അരാഷ്ട്രീയരെന്ന് മുദ്ര കുത്തപ്പെട്ടവരില്‍ നല്ലൊരു പങ്ക് ജനവിഭാഗം മറ്റാരെക്കാളും രാജ്യത്തെ പറ്റി ചിന്തിക്കുന്നവരാണ്.ഒരു രാഷ്ട്രീയപാര്‍ട്ടിയും സ്വന്തം നന്മക്കല്ലാതെ രാജ്യത്തിന്റെ നന്മക്കായി ഒന്നും ചെയ്യുന്നില്ലെന്ന തിരിച്ചറിവും തിരഞ്ഞെടുപ്പ് പത്തു കുറ്റം ചെയ്തവനും അഞ്ചു കുറ്റം ചെയ്തവനും തമ്മിലുള്ള പോരാട്ടമാവുകയും ചെയ്യുമ്പോള്‍ ‍സ്വാഭാവികമായും ഒരു വിഭാഗം ജനങ്ങള്‍ ഇതില്‍നിന്നു മറിനില്‍ക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.പോരാതെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി കുറ്റം ചെയ്താല്‍ തിരിച്ചു വിളിക്കാന്‍ തിരഞ്ഞെടുത്തവന് അധികാരവുമില്ല

Robin said...

Thanks for the good article mammookka..expect more articles soon

Thadhagathan said...

What if we want to recall a choosen candidate???
We face this issue many times I think, Once they won the election, they forgets the People, Do we have a right to recall a MLA/MP?
I heard some where that USA is having a rule like that!

gkguru said...

Dear Mammotty your blog is superb.

you have got Nalla talent in writing.
expecting more kerala based articles.
i will keep coming here,bye for now.

GeneralKnowledgeToday.com-Latest GK and Current Affairs

സി. കെ. ബാബു said...

പ്രിയ മമ്മൂട്ടി,

പോസ്റ്റിലെ വിഷയത്തില്‍ എന്റെ ചില അഭിപ്രായങ്ങള്‍ രേഖപ്പെടുത്തട്ടെ:

"നൂറു് ശതമാനം ജനങ്ങളും ഭാഗഭാക്കാവുന്ന ഒരു ജനാധിപത്യം ആവണം നമ്മുടെ സ്വപ്നം."

ജനാധിപത്യം എന്നതു് ആകെ രേഖപ്പെടുത്തപ്പെടുന്ന വോട്ടുകളുടെ എണ്ണത്തില്‍ മാത്രം അധിഷ്ഠിതമല്ലല്ലോ. അങ്ങനെ ആയിരുന്നെങ്കില്‍ അതു് ഒരിക്കലും നേടാനാവാത്ത ഒരു സ്വപ്നമായി അവശേഷിക്കുകയേ ഉണ്ടായിരുന്നുള്ളു. അങ്ങേയറ്റം ബോധവത്കരിക്കപ്പെട്ട ആധുനിക ജനാധിപത്യസമൂഹങ്ങളിലും നൂറു് ശതമാനം പോളിംഗ്‌ എന്നതു് ഇതുവരെ നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു വസ്തുതയാണു്. പക്ഷേ ഒരു ലക്ഷ്യം എന്ന നിലയില്‍ സ്വാഭാവികമായും യൂട്ടോപ്പിയ അനുവദനീയമാവണം - സ്വപ്നം കാണാന്‍ മനുഷ്യര്‍ക്കു് ആരുടെയും അനുവാദം വേണ്ടെങ്കിലും!

ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന കക്ഷിയും, പ്രസിഡന്റും, പ്രധാനമന്ത്രിയുമെല്ലാം അധികാരത്തിലെത്തിയാല്‍ അവര്‍ അവര്‍ക്കു് വോട്ടു ചെയ്തവരുടെ മാത്രം പ്രതിനിധികളല്ല, സമൂഹത്തിലെ എല്ലാ ജനങ്ങളുടെയും ഉത്തരവാദിത്വം വഹിക്കേണ്ടവരാണു്. “ജനങ്ങള്‍” എന്ന ആകമാനതയില്‍ അവര്‍ക്കെതിരായി വോട്ടു് ചെയ്തവര്‍ പോലും പെടുമെന്നതുപോലെതന്നെ, ആര്‍ക്കും വോട്ടു് ചെയ്യാത്തവരും പെടുന്നുണ്ടു്. ഏതെങ്കിലുമൊരു വിഷയത്തില്‍ പാര്‍ലമെന്റില്‍/അസംബ്ലിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ എത്ര ചൂടുപിടിച്ചതായാലും, വോട്ടെടുപ്പിലൂടെ ഒരു തീരുമാനത്തിലെത്തിച്ചേര്‍ന്നാല്‍ ആ തീരുമാനത്തിന്റെ കൂട്ടുത്തരവാദിത്വം വഹിക്കാന്‍ പ്രതിപക്ഷവും സന്നദ്ധമാവണമല്ലോ. ആ രീതിയെ അല്ലേ നമ്മള്‍ ജനാധിപത്യം എന്നു് വിളിക്കുന്നതു്?

പോളിംഗിലെ പങ്കാളിത്തം എന്ന വിഷയത്തെപ്പറ്റി പറയുമ്പോള്‍, ചിന്തയ്ക്കു് വക നല്‍കുന്ന ഒരു കാര്യമാണു് എല്ലാ തെരഞ്ഞെടുപ്പുകളിലും തൊണ്ണൂറ്റഞ്ചു് ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടു എന്ന ഔദ്യോഗികപ്രഖ്യാപനങ്ങള്‍ കൃത്യമായി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന കമ്യൂണിസ്റ്റ്‌ രാഷ്ട്രങ്ങളില്‍ (ഉദാ. പഴയ കിഴക്കന്‍ ജര്‍മ്മനി) യൂറോപ്പിലെ കമ്യൂണിസത്തിന്റെ പതനത്തിനുശേഷം നടന്ന തുറന്ന തെരഞ്ഞെടുപ്പുകളില്‍ അറുപതോ അറുപത്തഞ്ചോ ശതമാനത്തില്‍ കൂടിയ പങ്കാളിത്തം ഇല്ല എന്നതു്.

വോട്ടവകാശം ഉപയോഗപ്പെടുത്തി രാജ്യത്തിലെ ജനാധിപത്യ സംവിധാനത്തില്‍ പങ്കുചേരാന്‍ ഏതൊരു പൗരനും ഉള്ള അവകാശവും കടമയും നിര്‍ബന്ധിക്കപ്പെടേണ്ടതല്ല. പൗരസമൂഹം ജനാധിപത്യത്തിന്റെ ഒരു ഭാഗം എന്ന നിലയിലേക്കു് വളരുകയാണു് വേണ്ടതു്. ചെയ്യുന്നതു് എന്തെന്നു് അറിയാത്തവര്‍ അതു് ചെയ്യാതിരിക്കുന്നതല്ലേ ഏതു് കാര്യത്തിലായാലും ആശാസ്യമായതു്? ഇവിടെയാണു് ഒരു ജനാധിപത്യത്തില്‍ വേണ്ടവിധം പങ്കെടുക്കണമെങ്കില്‍ ജനങ്ങള്‍ ബോധവത്കരിക്കപ്പെട്ടവരായിരിക്കണം എന്ന സത്യം വെളിപ്പെടുന്നതു്. സ്വന്തം പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ കാളയുടെയും കുതിരയുടെയും കൈപ്പത്തിയുടെയും ചിഹ്നങ്ങളില്‍ വിരലടയാളം പതിപ്പിക്കേണ്ടി വരുന്ന അവസ്ഥയില്‍ കഴിയുന്ന ഒരു ജനത ജനാധിപത്യയോഗ്യമല്ല എന്നാണെന്റെ സുചിന്തിതമായ അഭിപ്രായം. ഒരു യഥാര്‍ത്ഥ ജനാധിപത്യരാഷ്ട്രം എന്ന നിലയില്‍ എത്താന്‍ ഭാരതം ഇനിയും വളരെ ദൂരം പോകേണ്ടിയിരിക്കുന്നു. ഇതുവരെ ചിലതൊക്കെ നേടി. ഇല്ലെന്നല്ല. പക്ഷേ, അതു് ഒരു കാരണവശാലും euphoria-ക്കു് വക നല്‍കുന്നവയല്ല. യൂറോപ്യന്‍ വിദേശങ്ങളില്‍ പോയിട്ടുള്ള താങ്കള്‍ക്കറിയാമല്ലോ: അന്താരാഷ്ട്രീയതലങ്ങളില്‍ അവരോടൊപ്പം തല ഉയര്‍ത്തി നില്‍ക്കാന്‍ നമ്മള്‍ എത്രയോ മേഖലകളില്‍ ഇനിയും വളരെ ദൂരം ഓടേണ്ടതില്ലേ?

അതുപോലെതന്നെ, വോട്ടവകാശം വിനിയോഗിക്കാത്ത ഒരു പൗരനു് ജനാധിപത്യത്തില്‍ പങ്കാളിത്തമില്ല എന്ന നിലപാടു് ഒരു സാമാന്യവത്കരണമായിട്ടാണു് എനിക്കു് തോന്നുന്നതു്. ഒരുവന്‍ വോട്ടു് ചെയ്യാതിരിക്കുന്നതിന്റെ പിന്നില്‍ വ്യത്യസ്തമായ കാരണങ്ങളുണ്ടാവാം. അവസരം ലഭിക്കാത്തതുകൊണ്ടു് വോട്ടു് ചെയ്യാത്ത പ്രവാസികളുണ്ടു്. പ്രതിഷേധം മൂലം മനഃപൂര്‍വ്വം വോട്ടു് ചെയ്യാത്തവര്‍ നാട്ടിലുമുണ്ടു്. ഇതെന്തു് സാധനം എന്നറിയാത്തതിന്റെ പേരിലും, അവരെ വലിച്ചുചുമന്നു് കൊണ്ടുപോയി വോട്ടുചെയ്യിക്കാന്‍ ആര്‍ക്കും തോന്നാതിരുന്നതിന്റെ പേരിലും, അങ്ങനെ പല പല കാരണങ്ങളാല്‍ തെരഞ്ഞെടുപ്പുകളില്‍ നിന്നു് വിട്ടു് നില്‍ക്കുന്നവരുണ്ടു്. ഇവരെയെല്ലാം ഒരു കുട്ടയിലേക്കു് എറിയുന്നതു് തെറ്റായ രീതിയാണു്. വോട്ടു് ചെയ്തില്ല, അല്ലെങ്കില്‍ ചെയ്യുന്നില്ല എന്നതു് ഒരു പൌരനു് അവന്‍ ഉള്‍പ്പെടുന്ന സമൂഹത്തിനോടു് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കാവുന്ന കാര്യമല്ല. മാത്രവുമല്ല, വോട്ടു് ചെയ്യാത്തവരും ജനാധിപത്യവ്യവസ്ഥിതിയുടെ ഭാഗമാണു്. അവര്‍ വോട്ടു് ചെയ്യാതിരിക്കുന്നതിന്റെ കാരണങ്ങള്‍ പഠിക്കുകയും പരിഹരിക്കാവുന്ന പരിഹരിക്കുകയുമാണു് ആവശ്യം - നൂറു് ശതമാനം പങ്കാളിത്തം ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരു ലക്ഷ്യമായി എന്നാളും അവശേഷിക്കുമെങ്കിലും.

60 ശതമാനം ജനങ്ങള്‍ മാത്രം വോട്ടവകാശം ഉപയോഗപ്പെടുത്തി, 31 ശതമാനം വോട്ടുകള്‍ നേടി അധികാരത്തില്‍ വരുന്ന കക്ഷിയും ബാക്കി 69 ശതമാനം ജനങ്ങള്‍ അടക്കമുള്ള മുഴുവന്‍ ജനതയുടെയും പ്രതിനിധികളാണു്. ആ ഒരു രീതിയില്‍ ഭാരതത്തിലെ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഈ വസ്തുത കാണുന്നുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ ഇന്നു് പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന പല വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ ഇന്നത്തെ അത്ര ഗുരുതരം ആവുകയില്ലായിരുന്നു എന്നതു് ഒരു സത്യമല്ലേ? തീവ്രവാദം പോലുള്ള ചലനങ്ങളില്‍ പങ്കാളികളാവാന്‍ യുവജനങ്ങളെ പ്രേരിപ്പിക്കുന്നതിനു് പിന്നില്‍ അധികപങ്കും സാമൂഹിക അസമത്വങ്ങളും, ഭാവിയെ സംബന്ധിച്ച അനിശ്ചിതത്വങ്ങളുമാണെന്നു് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ അവയ്ക്കെതിരായി അനുയോജ്യമായ പദ്ധതികള്‍ ആവിഷ്കരിച്ചു് അവരെ പൊതുധാരയിലേക്കു് കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുമായിരുന്നില്ലേ? യുവജനങ്ങളിലെ ഈ അസംതൃപ്തി മുതലെടുത്തു് കാലഹരണപ്പെട്ട കുറേ 'ആദര്‍ശസത്യങ്ങള്‍' സമൂഹത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സമൂഹദ്രോഹികളെ ജനങ്ങള്‍ക്കു് കാണിച്ചുകൊടുക്കാന്‍ അവര്‍ തയ്യാറാവുമായിരുന്നില്ലേ? (പിന്‍തിരിഞ്ഞു് നില്‍ക്കുന്ന 40 ശതമാനത്തെ വോട്ടു് ചെയ്യാന്‍ പ്രേരിപ്പിക്കണ്ട എന്നല്ല ഇതിനര്‍ത്ഥം.)

ഭരണത്തിലേറാന്‍ ശ്രമിക്കുക എന്നതു് ഏതു് പാര്‍ട്ടിയുടെയും legitimate ആയ അവകാശമാണു്. പക്ഷേ അങ്ങനെ അവര്‍ അധികാരത്തിലെത്തുന്നതു് സമൂഹത്തിന്റെ പൊതുനനന്മ എന്ന ലക്ഷ്യം നേടാനായിരിക്കണം, തെരഞ്ഞെടുപ്പിനു് മുന്‍പു് അവര്‍ ജനങ്ങള്‍ക്കു് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനായിരിക്കണം. എല്ലാറ്റിലുമുപരി, രാഷ്ട്രീയത്തില്‍ ഇടപെടുന്നവര്‍ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പഠിച്ചവരും, അവയുടെ പരിഹാരങ്ങള്‍ കാണാന്‍ മാത്രം ഉള്‍ക്കാഴ്ചയുള്ളവരും ആയിരിക്കണം. മുടന്തി നടക്കുന്നവര്‍ക്കു് മുന്നിലോടാന്‍ ആവില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രശ്നങ്ങള്‍ക്കു് പരിഹാരം കാണാന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ചിന്തകള്‍ക്കേ കഴിയൂ!

ബ്ലോഗിലെ താങ്കളുടെ സാന്നിദ്ധ്യത്തിനു് അഭിനന്ദനങ്ങളും ആശംസകളും!

(കമന്റ് ദീര്‍ഘിച്ചതില്‍ ക്ഷന്മിക്കുമല്ലോ!)

Hari said...

I am a person who uses his vote. But cant say that I uses it for only one Party. It is just an adjustment or mere compormise for me. As I compromise on movies like 20-20.

I would look only the candidate name, his experience, the things he has done it in past and vote. Eventhough I am sure that he wont be able to live up my expectation.
So that is a compormise. But strictly I wont look for the color of flag.

Nowadays politicians are too much disturbing. It is like a flop film :)
The recent Sandeep Unnikrishnan's incident was an example..that was too much from a person who I have adjusted or compromised for a long time. That makes people like me very sad :(

So cant compell people to vote.Because what they get is 90 % negative only.

But still Mammookka as I told before your voice will reach to my brain with out filtering. So I would defenitely think of it

--Hari

ഷംസുദ്ദീൻ എം.വി. മൂർച്ചരക്കുന്ന് said...

വോട്ട്ചെയ്യാത്തവർക്ക് രാജ്യകാര്യങ്ങളിൽ അഭിപ്രായം പറയാൻ അവകാശമില്ല എന്നുപരയുന്നതിനോട് യാതൊരുവിത‌ത്തിലും യോചിക്കാൻ എനിക്കാകുന്നില്ല.കാരണം എന്നെപോലുള്ള ആയിരക്കണക്കിനു പ്രവാസികൾ തിരഞ്ഞെടുപ്പ് സമയത്ത് ഹാജറുണ്ടായിട്ട്‌പോലും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാ‍ൻ കഴിയാതെപോകുന്നത് ചിലനിയമങ്ങളുടെ സാനിധ്യം മൂലമാണ്.ഞങ്ങൾ പ്രവാസികൾക്ക് രാജ്യകാര്യങ്ങളിൽ അഭിപ്രായം അവകാശമില്ലേ?

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

"എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ വോട്ടവകാശം വിനിയോഗിക്കാത്ത ഒരു പൌരന് ജനാധിപത്യത്തില്‍ പങ്കാളിത്തമില്ലാതാവുന്നതുപോലെ തന്നെ രാജ്യകാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പോലും ധാര്‍മികമായി അവകാശമില്ല."

‌-അങ്ങനെയെങ്കില്‍ വോട്ടവകാശമില്ലാത്ത് ഞങ്ങള്‍ പ്രവാസികള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യത്തില്‍ അഭിപ്രായം പറയാമോ?

“വോട്ടവകാശം ഉപയോഗിക്കാതിരിക്കല്‍ ഒരിക്കലും ഒരു പ്രതിഷേധമാര്‍ഗമല്ല, മറിച്ച് പൌരനെന്ന നിലയില്‍ രാജ്യത്തിന്റെ ജനാധിപത്യത്തില്‍ നിന്നു സ്വയം ഒഴിഞ്ഞുമാറലാണ്.“

‌-തിരഞ്ഞെടുക്കാന്‍ യോഗ്യതയുള്ള ഒരാള്‍ ഇല്ല എങ്കില്‍ എന്തു ചെയ്യണം?

‌-വോട്ട് ചെയ്യുന്നതു പോലെ തന്നെ ചെയ്യാതിരിക്കാനും അല്ലെങ്കില്‍ ഭരണകൂടത്തോടുള്ള പ്രതിഷേധ മാര്‍ഗ്ഗമെന്ന നിലയില്‍ വോട്ട് ചെയ്യാതെ മാറി നില്‍ക്കുന്നതും ജനാധിപത്യപരമായി ശരി തന്നെ. പിന്നെ വോട്ട് ചെയ്യാതെ പ്രതിഷേധിക്കുന്നു എന്നു കരുതി ജനാധിപത്യപരമായി അഭിപ്രായം പറയാന്‍ അവകാശമില്ല എന്ന താങ്കളുടെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ല.


(പിന്നെ അധികാരത്തിന്റെ അരികു പറ്റി നടക്കുന്ന സമ്പന്ന വര്‍ഗ്ഗവും താങ്കളേപ്പോലുള്ള (ശ്രീ മമ്മുട്ടി എല്ലാ തിരഞ്ഞെടുപ്പിലും, പഞ്ചായത്തിലും- വോട്ട് മുടങ്ങാതെ ചെയ്തിട്ടുണ്ടോ എന്നറിയില്ല ചെയ്തിട്ടുണ്ടോ?)സെലിബ്രിറ്റികളാണ് വോട്ട് ചെയ്യുന്നതില്‍ നിന്നും മാറി നില്‍ക്കുന്നത്. അല്ലാതെ സാധാരണക്കാരല്ല).

“വോട്ടവകാശം നമ്മുടെ പൌരത്വത്തിന്റെ അവകാശങ്ങളുടെ മേലുള്ള കയ്യൊപ്പാവണം. ആ കയ്യൊപ്പ് ചാര്‍ത്താന്‍ എന്റെ അസൌകര്യങ്ങള്‍ ഇനി മേലിലൊരു തടസ്സമായിരിക്കില്ല.“

- അതായത് ഇനിമുതല്‍! ഇത്രയും നാളും? അഭിനയജീവിതത്തിന്റെ സായം കാലത്ത് (ആവശ്യത്തിലധികം പണവും പ്രശസ്തിയും ആയ ശേഷം) ജനാധിപത്യത്തേക്കുറിച്ചൊക്കെ ചിന്തിക്കാം എന്ന് കരുതുന്നു!

നല്ല കാര്യം. ഇപ്പഴെങ്കിലും ജനാധിപത്യത്തേക്കുറിച്ച് ചിന്തിക്കുന്നല്ലോ!

താങ്കള്‍ കാര്യമായിത്തന്നെ സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെടാനാണെങ്കില്‍, ശ്രീ മമ്മൂട്ടി, ഇറങ്ങുക, ജനങ്ങള്‍ക്കിടയിലേക്ക്. അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുക. അത് പരിഹരിക്കാനാവുന്നത് ചെയ്യുക. നടനെന്ന മേലങ്കി അഴിച്ചു മാറ്റിക്കൊണ്ട്, സെലിബ്രിറ്റി പരിവേഷവും ഫാന്‍സുകാരെയും ഒഴിവാക്കി പ്രവര്‍ത്തിക്കുക, സാധാരണക്കാരുടെ ഇടയില്‍.

ആശംസകള്‍.

Justin John said...

Ella rashtreeyakarum kallanmarakumobol vote cheyan nammal chinthikkunathu agne? i never done that in my life

Abdul said...

മമ്മൂട്ടി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി?

വരുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ മമ്മൂട്ടി സി പി എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. എറണാകുളത്തോ പൊന്നാനിയിലോ മഞ്ചേരിയിലോ മമ്മൂട്ടിയെ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നതായാണ് സൂചനകള്‍. സ്ഥാനാര്‍ത്ഥിയാകാന്‍ വേണ്ടി മമ്മൂട്ടിക്ക് മേല്‍ ഇടതുനേതൃത്വം സമ്മര്‍ദ്ദം ചെലുത്തി വരികയാണത്രേ.

മമ്മൂട്ടി ഇടതു രാഷ്ട്രീയത്തില്‍ സജീവമാകുന്നു എന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു എന്നും നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നതാണ്. എന്നാല്‍, താന്‍ ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന നിലാപാടാണ് മമ്മൂട്ടി സ്വീകരിച്ചത്. സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ തങ്ങള്‍ മുന്‍‌പും കലാകാരന്‍‌മാരെയും എഴുത്തുകാരെയുമൊക്കെ മത്സരരംഗത്തിറക്കിയിട്ടുണ്ടെന്നും മമ്മൂട്ടി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതില്‍ തെറ്റൊന്നുമില്ലെന്നുമാണ് ഇടതു രാഷ്ട്രീയ പാര്‍ട്ടികളിലെ ചിലര്‍ ഇതു സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിച്ചത്.

മമ്മൂട്ടി ഒരു ഇടതുപക്ഷ സഹചാരിയാണെന്ന് ഏവര്‍ക്കുമറിയാം. മാത്രമല്ല സി പി എം ഉടമസ്ഥതയിലുള്ള കൈരളി ടി വിയുടെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. മമ്മൂട്ടിയുടെ ക്ലീന്‍ ഇമേജും സിനിമാരംഗത്തും പൊതുരംഗത്തും അദ്ദേഹത്തിനുള്ള സമ്മതിയും രാഷ്ട്രീയക്കളരിയില്‍ ഗുണം ചെയ്യുമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

പൊന്നാനിയെ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത് കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇ അഹമ്മദാണ്. മമ്മൂട്ടിയെ അവിടെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ലീഗിന്‍റെ കാര്യം പരുങ്ങലിലാകുമെന്നാണ് ഇടതുപ്രതീക്ഷ. മഞ്ചേരിയില്‍ ടി കെ ഹംസയ്ക്ക് പകരം മമ്മൂട്ടിയെ ഇറക്കാനും ഹംസയെ പൊന്നാനിയില്‍ മത്സരിപ്പിക്കാനും ശ്രമം നടക്കുന്നതായും സൂചനയുണ്ട്. എന്നാല്‍ ഇതൊന്നുമല്ല, എറണാകുളത്ത് സെബാസ്റ്റിയന്‍ പോളിന് പകരം മമ്മൂട്ടിയെ മത്സരിപ്പിച്ചാലോ എന്ന ആലോചനയും ശക്തമാണെന്നാണ് രാഷ്ട്രീയ ഇടനാഴികളിലെ സംസാരം.

ഇതു വേണോ ? വേണ്ട എന്നായിരിക്കും മമ്മൂട്ടിയെ സ്നേഹിക്കുന്ന ഭൂരിപക്ഷം പേരുടേയും അഭിപ്രായം

Kaippally കൈപ്പള്ളി said...

ശ്രീ മമ്മൂട്ടി.
ഇടതു മുന്നണിയുടെ നേതാക്കളെ നിർത്തുന്നതു് Politburo. അവിടെ ജനാതിപത്യം ഇല്ല.
Congress partyയുടെ സ്ഥാനാർത്ഥിയെ നിർത്തുന്നതു് central committee. അവിടെയും ജനാതിപത്യം ഇല്ല. ഇവർ രണ്ടും അയോഗ്യരെ നിർത്തിയാൽ, ഇന്ത്യൻ constitution പോയിട്ടു് പത്രം വായിക്കാൻ പോലും അക്ഷരാഭ്യാസമില്ലാത്ത 60% ഇന്ത്യൻ ജനത എന്തു് ചെയ്യും?

Section 49-O of the Constitution എടുത്തുവെച്ചു പ്രയോഗിക്കാൻ അവർക്കറിയില്ലല്ലെ?

ജനാതിപത്യവും voters rightsഉം മറ്റെല്ലാ സവിധാനങ്ങളും പ്രായോജനപ്പെടണമെങ്കിൽ ജനങ്ങൾക്ക് അക്ഷരാഭ്യാസം വേണം. എന്തുകൊണ്ടാണു് കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു് രാഷ്ട്രീയ ബോധം കൂടുതൽ ഉള്ളതു് എന്നു ചിന്തിച്ചിട്ടുണ്ടോ? ആന്ധ്ര പ്രാദേശിലും, ഉത്തർ പ്രദേശിലും ഏതെങ്കിലും ഒരു നേതാവിനെ പരിഹസിച്ചു എന്താ ആരും അവിടെ മിമിക്രി അവതരിപ്പിക്കാത്തതു്?

ജനങ്ങൾ സ്വതന്ത്രരാണെങ്കിൽ മാത്രമെ ജനാതിപത്യം നടപ്പിൽ വരു. ആദ്യം അജ്ഞതയിൽ നിന്നു് മോക്ഷം കിട്ടാതെ ജനം സ്വതന്ത്രരാവില്ല. പക്ഷെ നാടു ഭരിക്കാൻ വിദ്യാഭ്യാസം ഒരു ഘടകമല്ല എന്നാണു് നമ്മുടെ ജനനായകന്മാർ ജനങ്ങളെ പഠിപ്പിച്ചു വെച്ചിരിക്കുന്നതു്.

യൂണിവേസിറ്റി വിദ്ധ്യാഭ്യാസമില്ലാത്ത ഒരുത്തനു് പെണ്ണു പോലും കൊടുക്കാത്തവരാണു് മലയാളികൾ പക്ഷെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമ്പോൾ ആ കാര്യം എന്താ ആരും അന്വേഷിക്കാത്തതു്?

പറഞ്ഞു വന്നതു് ഇതാണു്. മമ്മൂട്ടി നാട്ടുകാരോടു വോട്ടു് ചെയ്യാൻ പറയുന്നതു് നല്ല കാര്യമാണു്. പക്ഷെ വിദ്യാഭ്യാസമുണ്ടെങ്കിൽ മാത്രമെ നേതാക്കൾ പറയുന്ന വിവരവും (വിവരക്കേടും) വായിച്ചും കേട്ടും മനസിലാക്കാൻ കഴിയൂ. അപ്പോൾ വിദ്യാഭ്യാസം ഉള്ള ജനതക്കു മാത്രമെ യോഗ്യതയുള്ള ജനനായകന്മാരെ തിരിച്ചറിയാൻ കഴിയൂ.

പിന്നെ താങ്കളുടെ പുതിയ release പടം കാണാൻ class cut ചെയുതു ഉച്ചക്കു തമ്പാനൂരിൽ bus standന്റെ പരിശരത്തു ചുറ്റിക്കറങ്ങി നടക്കുന്ന പിള്ളേരോടു് schoolൽ പോകാൻ പറയൂ. സാർ പറഞ്ഞാൽ ചിലപ്പോൾ കേൾക്കും.

bavaramapuram said...

Dear MAmmookka.
Yes, I totally agree with you. In olden era Politics is more stronger than now adays in college and universittie. Now we are hearing that lot of people are arguing for banning the politics from the college. It results all the anti socialistic things build up from the colleges itself, like Ragging , Alcoholism adultery etc..

So, politics is necessary for everyman especcially who live ina democratic country and should use his right to choose who is to come power or who not.

Wish you a good health and career and best wished for you Blog

Pradeep said...

ജനാതിപത്യ സംവിധാനത്തില്‍ പൗരനു പരമാധികാരം ഉണ്ടെന്നു പറഞ്ഞാലും അവര്‍ക്കു തെരഞ്ഞെടുപ്പു വരുമ്പോള്‍, സ്ഥാനാര്‍തികളില്‍ ഒരാള്‍ക്കു വോട്ടു ചെയ്യാന്‍ മാത്രമേ അധികാരമുള്ളൂ. ഭരണം മോശമായാല്‍, അഴിമതി കാട്ടിയാല്‍ മന്ത്രിയേയൊ ജനപ്രതിനിധിയേയോ തിരിച്ചു വിളിക്കാന്‍ പരമാധികാരം ഉണ്ടെന്നു പറയപ്പെടുന്ന പൗരന്‌ അധികാരമില്ല.ഇതൊരു വല്ലാത്ത സ്ഥിതിയാണു. അതുകൊണ്ടാണ് കൂടുതല് പേരും വോട്ടവകാശം ഉപയോഗിക്കാത്തത്.

നല്ലൊരു ചിന്തക്ക് വഴിയൊരുക്കിയതിന് നന്ദി.

ഏറനാടന്‍ said...

അപ്പോ വിചാരിച്ചത് വെറുതെയായി. :)
മമ്മൂക്ക പോസ്റ്റ് ഇടൂല്ല എന്നാ കരുത്യേ.
ആഴ്ചയില്‍ ഒരോന്ന് വീതം പ്രതീക്ഷിക്കാം അല്ലേ?

മുണ്ഡിത ശിരസ്കൻ said...

എന്നെങ്കിലും പോസ്റ്റുകൾ വായിക്കുന്ന കൂട്ടത്തിൽ കണ്ണിൽ‌പ്പെടും എന്ന് കരുതട്ടെ.
ഞാൻ കഴിഞ്ഞ ഏഴോ എട്ടോ വർഷങ്ങളായി വോട്ട് ചെയ്തിട്ട്. താങ്കളുടെ പോസ്റ്റ് എന്നെ വീണ്ടും പോളിങ് ബൂത്തിലെത്തിക്കും എന്ന് തോന്നുന്നില്ല.

കാരണങ്ങൾ എന്റെ വീക്ഷണത്തിൽ:

നിലവിലുള്ള ഒരു രാഷ്ട്രീയക്കാരനേയും ഇന്ത്യക്കാവശ്യമില്ല.

പ്രത്യയ ശാസ്ത്രവും(എല്ലാ ഇസങ്ങളും ചേർത്ത്) ഗാന്ധിസവും വർഗ്ഗീയ വാദങ്ങളും പരാജയപ്പെട്ടു.

അറുപത്തൊന്ന് വർഷത്തെ ഇന്ത്യൻ രാഷ്ട്രീയം ഒന്ന് ചേർത്ത് വെച്ച് വായിച്ച് നോക്കി നോക്കിയാൽ ബൂത്ത് പിടിച്ചടക്കി തീയിടാൻ തോന്നും. അല്ലെങ്കിൽ തന്നെ ദേവഗൌഡയെപ്പോലെ ഒരാൾക്ക് പ്രധാനമന്ത്രിയാൻ സാധിക്കുന്ന രാഷ്ട്രീയത്തെ എങ്ങനെ അംഗികരിക്കണം.

ചങ്ങനാശ്ശേരിയുടെ MLA എനിക്കോർമ്മയുള്ള കാലം മുതൽ ഒരാളാണ്. അയാൾ ഒന്നു മാറിയെങ്കിൽ എന്നു കരുതിയാണ് ഞാൻ വോട്ടു ചെയ്ത് തുടങ്ങിയതു തന്നെ. തുടർന്നത്രയും കാലം ചെയ്തതും അയാൾക്കെതിരെ തന്നെ. ഇന്നു വരെ ഞാൻ വോട്ടു ചെയ്തയാൾ ജയിച്ചിട്ടുമില്ല. ജയിക്കുന്ന മറ്റാർക്കെങ്കിലും വോട്ട് ചെയ്യാൻ എനിക്ക് വേറെ മണ്ഡലത്തിൽ വോട്ടുമില്ല.

പിന്നെ ഞാനെന്തിന് വോട്ട് ചെയ്യണം?
സോറി. എനിക്ക് മനസ്സില്ല. തെറ്റിദ്ധരിക്കരുത്.

nick said...

It is a tradition in Kerala to elect communist (LDF) and congress (UDF) led governments alternatingly. And we the people have seen how it takes the new government almost 3 years of their term to undo all the good things the previous government did (including shuffling officers and posting their loyal slaves in key posts), and dedicate one year to corruption, frauds, scams and scandals. The last one year is spent on damage control in view of the ensuing elections, and is a busy period of free offerings, gratuities, and incentives. The current government is completing three years and lets see where some of the projects we pinned whats left of our hopes on.


Anyways, here from the blog, again nothing wonder an inspiring article from the master actor of kerala. Kudos to him to make his ideas enhancing. All the best wishes to the maestro Actor Mammootty !!

MANOJ KUMAR PADIKKAL said...

your views are good...but we are lacking good leaders in India....

rajesh vasudev r said...

പ്രിയപ്പെട്ട മ്മ്മുക്ക
തീര്‍ചയായും ജനാതിപത്യതിന്റെ വിജയം എല്ലവരും വോട്ടു ചെയ്യുകതന്നെയാണ്.60-70% അളുകള്‍ മാത്രം വോട്ടു ചെയ്യുന്ന നട്ടില്‍ പൂര്‍ണ്ണ ഭുരിപഷം ആര്‍ക്കും കിട്ടുന്നില്ല എന്നതു സത്യം തന്നെയാണ്.അതുകൊണ്ടുതന്നെ കൂടുതല്‍ ആളുകളെകൊണ്ടു വോട്ടു ചെയ്യിക്കെന്ട്തു രാഷ്ട്ട്രീയപാര്‍ട്ടികളുടേയും മാധ്യമളുടേയും കടമതന്നെയാണ്.അതൊടുകൂടെതന്നെ ജയിചുപോകുന്ന ആള്‍ തന്റെ കടമ ശരിയായി ചെയ്യുന്നില്ലെങ്കില്‍ അയാളെ തിരിച്ചു വിളിക്കാനുള്ള അവകാശവും ജനത്തിനുനല്‍കണെം.എന്നാല്‍ മത്രമേ നമ്മുടെ പാര്‍ട്ടികള്‍ കൂടുതല്‍ ഉത്തരവാദിത്തോടെ പ്രവര്‍ത്തിക്കുകയുള്ളു.
സ്നേഹത്തോടെ രാജേഷ്.വി.ആര്‍‍

കാദര്‍ കോയ said...

നമ്മുടെ രാജ്യത്തെ ഒരേയൊരു അവകാശം വോട്ട് ചെയ്യാനുള്ളതാണെന്ന് സമ്മതിച്ചു. ഒരാള്‍ വോട്ട് ചെയ്യാതിരിക്കുന്നത് കൊണ്ട് അയാള്‍ പ്രതിഷേധത്തിന്‌ പുറത്താണ്‌ എന്നത് അത്ര ശരിയായ നിഗമനമായി തോന്നുന്നില്ല. മമ്മുക്ക പറഞ്ഞത് പോലെഭരണത്തിലേറുക എന്ന ഒറ്റ ലക്ഷ്യം വച്ച് മല്‍ സരിക്കുന്നവരോട് ഒരാള്‍ ക്ക് താല്പര്യം ഇല്ലെങ്കില്‍ എന്ത് ചെയ്യാന്‍ കഴിയും ? വോട്ട് ബഹിഷ് കരിക്കുക തന്നെ. ബഹിഷ്കരണം പണ്ട് മുതലേയുള്ള ഒരു പ്രതിഷേധ രീതിയാണല്ലോ. എന്നിട്ടത്രയും നാള്‍ ഇത്രയും ആളുകള്‍ ബഹിഷ്കരിച്ചിട്ടും ഭരണകൂടത്തിന്‌ എന്ത് ചെയ്യാന്‍ കഴിഞ്ഞു? ഒരു പ്രായോഗികമായ ബദല്‍ സം വിധാനം ഉണ്ടാക്കിയോ? ഇല്ല.

അപ്പോള്‍ അധികാരത്തിലേറുന്നത് ഏത് കാട്ടുമാക്കാനാണെങ്കിലും സഹിക്കുക എന്ന്! നല്ല പൌരാവാകാശം തന്നെ മമ്മുക്ക

suresh mallappally said...

പ്രിയ മമ്മൂക്ക,....ഞാൻ വോട്ടു ചെയ്യാത്ത ഒരാളാണ്. എല്ലാവരും അതുപോലെ ചെയ്യണമെന്നു ഞാൻ പറയില്ല.ജനാധിപധ്യത്തിൽ വോട്ടെടുപ്പ് ഒരു അത്യാവശ്യ സംഗതി തന്നെ.പക്ഷെ പൊതുവെ നോക്കിയാൽ വോട്ടെടുപ്പിൽ നിന്നു വിട്ടു നിൽക്കുന്ന ആളുകൾ അവരുടെ മറ്റു പ്രവ്രിത്തികളിലൂടെ അസാധാരണമായ പൌരബോധം പ്രകടിപ്പിക്കുന്നവരായിരിക്കും.തികച്ചും വ്യക്തിപരമായ ഒരു നിഷ്ടയുടെ കാര്യമാണീത്.ഒരു വോട്ടു കുത്തലിൽ പൌരന്റെ എല്ലാ കടമകളും തീരുന്നില്ല എന്നു കൂടി ഓർത്താൽ മതി.

Ambi said...

ഡെമോക്രസി- ജനാധിപത്യം- തിരഞ്ഞെടുപ്പ് എന്ന വാക്കുകള്‍ തമ്മില്‍ ചില്ലറ വ്യത്യാസങ്ങളുണ്ട് എന്നാണെന്റെ അഭിപ്രായം. തിരഞ്ഞെടുപ്പ് (വോട്ടിംഗ്) എന്ന പ്രക്രിയ എപ്പോഴും ജനാധിപത്യപരമാകണമെന്നില്ല. ജനാധിപത്യം എന്ന രാഷ്ട്രീയസംവിധാനം ഡെമോക്രസി എന്ന വാക്ക് സൂചിപ്പിയ്ക്കുന്ന നാനാര്‍ത്ഥങ്ങളേ വെളിവാക്കുന്നുമില്ല.

തിരഞ്ഞെടുപ്പ്പ്രക്രിയയില്‍ പങ്കാളിയാവുന്നവന് വോട്ടുചെയ്യുന്നതിനോടൊപ്പം തന്നെ വോട്ടു ചെയ്യാതിരിയ്ക്കുന്നതിനും കാരണങ്ങളുണ്ട്.ഇടപെടലുകള്‍ ആവശ്യമാണ് എന്നത് വോട്ടുചെയ്തുകൊണ്ട്മാത്രമേ ഇടപെടാനാവൂ എന്ന വാദത്തിലേയ്ക്ക് ചുരുക്കുന്നത്, ഒന്നുകൂടിഒന്ന് കുറയുമ്പോള്‍ കിട്ടുന്നു എന്ന് വിചാരിയ്ക്കുന്ന തിരഞ്ഞെടുപ്പ് വിജയത്തില്‍ അത്യാര്‍ത്തിയുള്ള ചില രാഷ്ട്രീയക്കാരുടെ പ്രൊപ്പഗാണ്ടകളില്‍ ചിലത് മാത്രമാണ്. വോട്ട് ചെയ്യാതിരിയ്ക്കുന്നതിനുള്ള അവകാശം ഡെമോക്രസിയുടെയും പൌരസ്വാതന്ത്ര്യത്തിന്റേയും താക്കോലാണ്.

ബാബാ ആംതേയോ, രത്തന്‍ ടാറ്റയോ,അമിതാഭ് ബച്ചനോ, തമ്മനം ഷാജിയോ, റിപ്പര്‍ ചന്ദ്രനോ ആരുമാകട്ടേ , അവര്‍ വോട്ടുചെയ്തില്ലെങ്കില്‍ പൌരാവകാശത്തിന്റെ അടിസ്ഥാനമായ അഭിപ്രായസ്വാതന്ത്ര്യത്തിന് അര്‍ഹരല്ല എന്ന താങ്കളുടെ അഭിപ്രായത്തോട് ശക്തമായ പ്രതിഷേധം അറിയിയ്ക്കുന്നു.

jijeeshrenjan said...

ഞാന്‍ താങ്കളുടെ ആരാധകനാണ്. എല്ലാ അഭിമുഖങളും കാണുവാന്‍ ശ്രെമികാറുണ്ട്. എന്നും എവിടെയും താങ്കള്‍ മലയാളിയുടെ യശസ് ഉയര്‍ത്തി പിടിച്ചിട്ടെയുളൂ. പക്ഷെ അഴിമതിയും അക്രമങളും കൈ മുതലാക്കിയ രാഷ്രിയകാരെ കൊണ്ടു ജനം പൊറുതി മുട്ടിയിരിക്കുന്നു. താങ്കളുടെ സിനിമയായ വാര്‍ത്തയില്‍ പറയും പോലെ " All politicians are cousins. They are corrupt. Among them not even a single patriot. അങ്ങനെയുള്ളപ്പോള്‍ വോട്ടിങ്ങിളുടെ നാം ആരെയാണ് തിരഞ്ഞെടുക്കേണ്ടത്?

suresh said...

hi,Actually this is interesting.but we have to think about the question why they choose not to vote?.afterall past 62 years ,still we have belief in politics,democracy.
that's wonderfull.

ഗീത് said...

വോട്ട് ചെയ്യാന്‍ തീരെ ഇഷ്ടമില്ലയെനിക്ക്. കാരണം മത്സരാര്‍ത്ഥികള്‍ റെപ്രസെന്റ് ചെയ്യുന്ന പാര്‍ട്ടികളുടെ പല പ്രവൃത്തികളും മനസ്സിന് തീരെ പിടിക്കുന്നവയല്ല. അഴിമതി, അക്രമം, സ്വജനപക്ഷപാതം ഇതൊക്കെ ഇല്ലാത്ത ഏതു പാര്‍ട്ടിക്കാരുണ്ടിവിടെ? പോരെങ്കില്‍ അധികാരത്തില്‍ ഏറിക്കഴിഞ്ഞാലും തൊഴുത്തില്‍ കുത്തും പാരവയ്പ്പും തന്നെ. ആരുചെയ്യുന്ന ഏതു നല്ലപ്രവൃത്തിയായാലും എതിര്‍ പക്ഷക്കാര്‍ക്ക് കണ്ണും മൂക്കും നോക്കാതെ എതിര്‍ക്കുക എന്ന ഒരേയൊരു അജണ്ട മാത്രവും. ഇതൊന്നുമില്ലാത്തൊരു പുതുപുത്തന്‍ പാര്‍ട്ടി വന്നെങ്കില്‍ എന്നു മോഹിച്ചുപോകാറുണ്ട്.

ഗീത് said...

എന്തായാലും മമ്മുക്ക ഇങ്ങനെ ഒരു ബ്ലോഗ് ഓപ്പണ്‍ ചെയ്തത് വളരെ നല്ലത് തന്നെ. മമ്മുക്കയുടെ ബ്ലോഗായതു കൊണ്ടു തന്നെ ആവേശകരവും കനത്തതുമായ പ്രതികരണമാണല്ലോ ഇവിടെ (കനത്ത പോളിങ്ങ് എന്നു പറഞ്ഞപോലെ). ഇത്തരം കാലികവും ജനകീയവുമായ പ്രശ്നങ്ങളില്‍ ജനാഭിപ്രായത്തിന്റെ ഒരു ചെറുരൂപം ഇവിടെ നിന്നു കിട്ടും. അത് രാജ്യനന്മയ്ക്ക് ഉതകുന്ന രീതിയില്‍ പ്രയോജനപ്പെടുത്താനുമാകട്ടേ.

Irshad P said...

Very good article. Expecting more like this.

റോബി said...

വോട്ടുചെയ്തിട്ട് 15 വർഷത്തോളമായെന്ന് ഒരു ഇലക്ഷൻ കാലത്ത് ‘മനോരമ’യിൽ ഒരു കോളത്തിൽ താങ്കൾ എഴുതിയതും വായിച്ചിട്ടുണ്ട്...

പ്രിയ said...

ഇതിപ്പോഴാ ഒരു ബ്ലോഗ് ആയത് :) പ്രശംസകള്‍ മാത്രം കൊണ്ടു നിറഞ്ഞ ആദ്യ പോസ്റ്റ് കണ്ടപ്പോള്‍ തോന്നിയിരുന്നു കമന്റ് മോഡറേഷന്‍ ഉള്ള ഇതൊരു പേര്‍സണല്‍ വെബ്സൈറ്റ് ആകുമെന്ന്.

അങ്ങ് പറയുന്ന വിഷയങ്ങള്‍ തീര്ച്ചയായും വിലപ്പെട്ടത് തന്നെയാണ്. ഈ പോസ്റ്റില്‍ വന്ന പല മറുപടികളും രാഷ്ടീയബോധമുള്ള ശരാശരി പൌരന്റെ അഭിപ്രായം ആണ്. സമൂഹത്തില്‍ സാധാരണക്കാരുടെ ഇടയില്‍ രാഷ്ടീയക്കാര്ക്കുള്ളത് പോലൊരു സ്ഥാനം അങ്ങേക്ക് ഉള്ളതിനാല്‍ സാദാജനങ്ങളിലെക്ക് ഒരു നല്ല സന്ദേശം കൈമാറാന്‍ സാധിക്കും.അതിലുപരി ട്വന്റി 20 പോലൊരു സിനിമ അല്ല ജീവിതം എന്നറിയുന്ന അങ്ങേക്ക് ഈ പ്രതികരണങ്ങളില് പറഞ്ഞിരിക്കുന്ന 49-0, പ്രവാസി വോട്ട്, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ അവ അര്‍ഹിക്കുന്ന പ്രാധാന്യവും (അങ്ങയുടെ പ്രശസ്തി ഉപയോഗിച്ചു തന്നെ)സമൂഹത്തില്‍ എത്തിക്കാന്‍ ആകും.

പ്രതീക്ഷിക്കുന്നു :)

Darsan said...

I must disagree with you on one point.
What about NRI's who can not afford to come to India to cast their votes?
Are they not entitled to have the so called righteousness (dharmikatha) to be concerned about the present and future of our beloved mother land?

Inji Pennu said...

അമ്പി പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഇലക്ഷനുകള്‍ ബഹിഷ്കരിക്കുന്നതും ഒരു ജനാധിപത്യ പ്രക്രിയയില്‍പ്പെട്ടതാണ്. കാശ്മീരിലെ സൈന്യം നടത്തുന്ന അനീതിക്കെതിരെ അവിടത്തെ ജനതകള്‍ പ്രതിഷേധിച്ചത് പിടിച്ച് വലിച്ച് കൊണ്ട് വോട്ട് ചെയ്യിപ്പിക്കാന്‍ കൊണ്ട് പോവുന്നതിനേയാണ്.

എങ്കിലും ഈ ലേഖനത്തിന്റെ പ്രധാനപ്പെട്ട സ്പിരിറ്റായ വോട്ട് ചെയ്യേണ്ട കടമ, പ്രത്യേകിച്ചും യുവജനതയെ ഇവയെല്ലാം ഓര്‍മ്മിപ്പിക്കേണ്ടത്, അതിനെക്കുറിച്ചുള്ള ആശങ്കകള്‍, ഇത്രയധികം റീച്ചുള്ള ഒരാളെന്ന നിലയില്‍ എഴുതിയത് വായിച്ചപ്പോള്‍ വളരെയധികം സന്തോഷം തോന്നിയ ഒരു കാര്യവുമാണ്.

ഇതിനു ചുവടുപിടിച്ച് വന്ന മറ്റൊരു ബ്ലോഗറുടെ ലേഖനവും വായിക്കാന്‍ ശ്രദ്ധിക്കുമല്ലോ?

dinu said...

നമ്മുടെ സമൂഹത്തിലെ (മധ്യ വര്‍ഗ്ഗത്തിന്റെ ഇടയില്‍ ) വളര്‍ന്നു വരുന്ന അരാഷ്ട്രീയവാതമാണ് ഇതിന് പ്രധാന കാരണം എന്ന് തോന്നുന്നു.... ഇതിന് ഒരു പരിധി വരെ നമ്മുടെ രാഷ്ട്രീയക്കാരും ഉത്തരവാതികളാണ്.... എല്ലാവരും കള്ളന്മാര്‍ എന്ന ഒരു feel ജനങ്ങളുടെ ഇടയില്‍ ഉണ്ട് (പല replies ലും ഈ ഒരു വികാരം നിഴലിചു കണ്ടു ). ഇത്തരത്തിലുള്ള ചിന്താഗതി സമൂഹത്തില്‍ ഉടലെടുക്കുമ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ടത്‌, യഥാര്‍ത്ഥത്തില്‍ കള്ളന്മാരായ രാഷ്ട്രീയക്കാരാണ് രക്ഷപ്പെടുന്നത്. അവരെ തിരിച്ചറിയാന്‍ നമുക്കു സാധിക്കാതെ വരും.

മമ്മുക്കയെ പോലുള്ള ഒരു വ്യക്തി ഇത്തരം പോസ്റ്റ് ഇടുമ്പോള്‍.... atleast ബ്ലോഗ്ഗര്‍ മാരുടെ ഇടയിലെന്കിലും ഒരു discussion ഉണ്ടാകും ....

കൂടുതല്‍ നല്ല പോസ്റ്റുകള്‍ ഇടാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ...ദിനേശ്

മൃദുല said...

സ്വതന്ത്ര ഇന്ത്യയിലെ ഒരു പൗരന് വോട്ട് ചെയ്യാനും ,വോട്ട് ചെയ്യാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട് എന്നാണ് എന്‍റെ ഒരു വിലയിരുത്തല്‍ .
ആരും അവനെ നിര്‍ബന്ധിച്ചു കൊണ്ടുപോയി വോട്ട് ചെയ്യിക്കാന്‍ സാധ്യമല്ല .

പിന്നെ ഒരു ഉത്തമ പൗരന്‍ എന്ന നിലയില്‍ അവന്റെ അഭിപ്രായം രേഖപ്പെടുത്താം .വോട്ട് കൊടുത്തു ജയിപ്പിച്ചാലും ഇവന്‍ മാരൊക്കെ അവിടെ ചെന്നാല്‍ തൊമ്മനും ചാണ്ടിയും കളിക്കും .ഇനി ഇപ്പോള്‍ ഒരു മൂന്നാം മുന്നണി വന്നാലും ഇതൊക്കെ തന്നെ സ്ഥിതി .ഇതൊക്കെ എത്രയോ നാളുകള്‍ കൊണ്ട് കാണുന്നതാണ് .
വോട്ട് ചെയ്യാന്‍ കഴിയാത്ത ,രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു പ്രവാസി മലയാളി

Rev.Jobby John said...

Everyone should be responsible in keeping our democracy move on......especially through the parliamentery democracy process. It may have its own failures and pitfalls....nevertheless human history reveals that progress is inevitable.
Rev.JobbyJohn, USA

King said...

Dear Mammooka your opinion is around 60% is true I'am expatrite wht is yur opinion about expatrites. Recent days i saw one news in some sites you will be a candidate in coming Loka sabha election we would like to know the truth

Thanks & Regards
Sumveel

Gopal said...

Thanks for posting your thoughts. Quite absorbing at the first read but on introspection it tends to be an idealistic notion than the current reality. In a democratic society voting rights for every eligible citizen is a given. But to say that if the vote is not cast by the citizen (for whatever reason)then the citizen should not have any voice is an absurd thought. What about this same citizen who has not excercised his/her right to vote, but instead pay his/her taxes regularly, conducted himself/herself in the society properly with right moral ethics? Does he/she not contribute to the nation building? Every citizen will exercise his/her right to vote only if (a big if) "the democratic machine (be it politic, economic, bureaucratic, social etc) is run with right principles". In other words, getting all the eligible voters to vote is an end result of a successful democracy, rather than the root cause of a democratic society.

Regards.

nardnahc hsemus said...

Haree | ഹരീ പറഞ്ഞ കമന്റിനു താഴെ ഒരു കൈയ്യൊപ്പ്... അതിനു ചങ്കൂറ്റം വേണം!!

kpofcochin said...

The initiative is good; but I have a suggestion: In this era, there is no room for humanity, sincerity and other good stuffs. Now money, position and corruption are dominating players. The youth in INDIA including myself, need a change- freedom from corrupted politics. If we speak about KERALA, it is corruption and bribe which stops our land from prosperity and development. Since you have seen the world, you know it better.

Personally I wish to overwrite the political melodrama. I hate dirty politics but if I am getting a platform, along with the citizen like me I wanna show “HOW TO RULE A STATE”. I hope it is right time to sweep off the dirt from God’s OWN country.

For this mission we need “money, power, and influence and man power”. Otherwise like in our films, those who initiates it will meet “THE END”
This is a request to you and all other giants, well wishers of KERALA and INDIA. Let us find a solution for this cancer. But we have no time.

jamshy said...

vote cheyyan prayamavatha enikku nalla oru munkoor upadeshamanu ikka thannathu .. thanks..

Anjana said...

Do you strongly feel that we can protest against the all the political anarchism, by make use of our rights to vote? Do you think that a Utopian concept of 100% involvement is practical? If so, Kerala would have become truly God’s own country, long back.

കാവലാന്‍ said...

"***രാജ്യത്തെ അധികാരികളുടെമേല്‍ എല്ലാ ജനങ്ങള്‍ക്കും ആധിപത്യമില്ല എന്നതു തന്നെ***"

രാജ്യത്തെ അധികാരികള്‍ക്കു മേല്‍ ജനം ആധിപത്യം സ്ഥാപിക്കുക എന്നത് ഒരു രാജ്യത്തിന്റെ മൊത്തം വിജയമായിരിക്കും എന്നാല്‍ ഇവിടെ ആരാണ് അധികാരികള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നതെന്ന് നോക്കുക.മുന്തിയ വ്യാപാര താത്പര്യങ്ങളും വ്യവസായികളും പിന്നെ അധികാരിയെ താങ്ങിനിര്‍ത്താനുള്ള അനുചരവൃന്ദങ്ങളും മാത്രം (വേണമെങ്കില്‍ ഫാന്‍സ് അസോസിയേഷന്‍ എന്നും പറയാം).വാച്യാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ എല്ലാ ജനങ്ങള്‍ക്കുമെന്നല്ല ചുരുക്കം ജനങ്ങള്‍ക്ക് ആധിപത്യമുള്ളൊരു വ്യവസ്ഥിതി എന്നു പറയേണ്ടി വരും.

***"100 ശതമാനം ജനങ്ങളും ഭാഗഭാക്കാവുന്ന ഒരു ജനാധിപത്യം ആവണം നമ്മുടെ സ്വപ്നം."***

അതെ,കാലാകാലങ്ങളായി തുടരുന്ന ആസ്വപ്നം ഇനിയും സ്വപ്നം മാത്രമായി അവശേഷിക്കണം അതാണ്
ഇന്ത്യന്‍ രാഷ്ട്രീയക്കരന്റെ ബുദ്ധി.

അത് സ്വപ്നമല്ല മമ്മൂക്ക,ലക് ഷ്യമായിരിക്കണം.

ജനങ്ങളുടെ വോട്ടിനു വില വേണം അഞ്ചു വര്‍ഷത്തെ ഭാവി ഒരു അച്ചു കുത്തല്‍ കൊണ്ട് ഇന്നലെക്കണ്ടവനെ ഏല്പ്പിക്കുമ്പോള്‍ അവന് നീതി ലഭിക്കും എന്നൊരു ഉറപ്പുണ്ടാവണം.
പ്രകടന പത്രിക ഉപഭോക്തൃ ഫോറത്തിനോ കോടതിക്കോ അധീനമായിരിക്കണം.പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍ നല്‍കാന്‍ ഒരു നേതാവിന്റേയും നാവുയരാത്തവിധം ഉത്തരവാദിത്ത ബോധം രാഷ്ട്രീയക്കാരില്‍ ഉണ്ടാവണം.

ഓടോ;
ലോക സഭയിലേക്ക് ഒരു സി പി എം സീറ്റ് മലബാറില്‍ നിന്ന് ഉണ്ടായേക്കാമെന്നു കേട്ടു അതിനു മുന്നോടിയായിട്ടാവില്ല ഇതൊക്കെയെന്നു കരുതുന്നു.

Saji said...

Hi Mammookka,,

your Blog really fantastic.. In India now there is no democrasy.. only CRAZY GUYS...noboddy can change the situation.
JAI HIND
S.GEORGE, SAUDI ARABIA

Jayakrishnan said...

@politicians @democracy @votebank,
Iam seeing lot of posts bashing the whole democratic system/process by citing these three key words..Now lets analyze facts..
Is this a problem of democracy as a whole or the people? Or is it the problem of illiteracy and communalism prevailent in India.?

In democracy we are getting what we deserve.

Since people are divided on the basis of caste & religion,politicians would naturally exploit it..So blame ourselves..

In a dictatorship/monarchy,if we are lucky we would get a great ruler..But what if we are unlucky? What if we get a really cruel ruler like Mugabe or Edi Amin? Is it possible to throw them out? No..We will have to bare with them till they die or till anyone overthrows through force..But in a democracy we atleast have the option to overthow the party we dislike..But the problem is the narrow religious & caste based politics in India...For a democracy to be good,people have to be mature enough..democracy is the only system which any civilised/progressive society can have..Democracy with all its faults,is the most progressive form of government..

Jayakrishnan said...

it was during the rule of the "royal kings" that Swami Vivekanda rightfully referred to Kerala as a lunatic asylum..And it is the same Kerala which produced the first ever president & chief justice from the dalit community,,,So much for their services...It was the democratic movements which allowed the so called lower castes to enter temples,ban untouchability,implemented land reforms (I find hardly any other measure which would have created such a social development and awareness) thereby bringing an end to the feudal/zamindary system & provide a cheap & quality (thought the quality has declined in the last few years) education to its students irrespective of the caste & economic background...Its only natural that the elitist classes would glorify feudalism at the expense of democracy, for it took away the power from them..We even enjoy the privilege of even burning the effigy of our Prime minister..Thank the democratic/progressive movements for it which vouched for the transfer of power from the monarchs/feudal lords...Did a person enjoy this right during the time of kings? No..even if he dared,he would be put behind a cage for the rest of his life or have his head chopped off..
I repeat,democracy is the only civilised form of government.Now about the contribution of democrats,I find hardly any other measure which would have created such a social development and awareness) thereby bringing an end to the feudal/zamindary system.Do read nobel laureates like Amartya Sen to know the contributions of the progressive movements to modern Kerala..These greats didnt shover unbiased praises for nothing..Read about the amount spent by the early Kerala governments in central areas like healthcare,primary education et all(much much more than the national average) which gave access to even the most poor child to cheap & good education .Now lets get facts right before glorifying monarchy & bashing democracy..

ReadnRyte said...

This is the same thing I have been advocating to people around me during discussion. I believe that one doesn't have a right to criticize a government if he/she didn't take the effort to vote...'cause he is not a part of the great democratic effort that a nascent country like India is grappling with.

The issue is that the main people who criticize the government and the politicians are the ones who don't vote...the ones who belong to the upper middle class who are not bothered by something like voting.

I don't know if I am surprised that you haven't started the blog writing about cinema only and I am happy that you are writing about basic fundamental issues too.

Would be great if there was an english version too. I wouldn't mind helping out... :)

Jayakrishnan said...

To all supporters of monarchy,can you name any civilised,modern,progressive,developed country following monarchy? You may name those arabic countries,where women dont even have the right to vote or work...They are rich not because of monarchy but despite of monarchy,solely becoz they were blessed with oil..If you regard dictatorship highly,name atleast one country which has progressed through dictatorship.All the modern,developed,progressive nations in the world are democracies..People who ask for dictatorship either have some twisted logic of south indian movies or or they dont understand the concept of dictatorship when they ask for a dictator....My question to those gentlemen is-
who will you choose and how will you choose as a dictator?would u want an election for a dictator?
If you choose the second option,how can you guarantee that the dictator who rises by himself, subverts the one system which gives a voice to the people, will then safeguard the interests of those same people?What if that dictator chooses to screw up the country?when the dictator dies, who's gonna replace him? his son, daughter or some crony. how can you be sure s/he will do a good job?Democracy with all its loopholes is far better than dictatorship.In fact its incomparable!!

Jayakrishnan said...

We have to decide which is better..

"yadha raja tadha praja"

or "yadha praja tadha raja"

Welcome Oh legendary actor to blogging.

സ്പന്ദനം said...

Actually we are voting to some criminal of society ,beacuase we dont have any right to select political leaders ,once that level vote came, your idea is correct
otherwise all criminal will waste our money
It happens Only in INDIA ****


Salary & Govt. Concessions for a Member of Parliament (MP)

Monthly Salary : 12,000

Expense for Constitution per month : 10,000

Office expenditure per month : 14,000

Traveling concession (Rs. 8 per km) : 48,000 ( eg.For a visit from kerala to Delhi & return: 6000 km)

Daily DA TA during parliament meets : 500/day

Charge for 1 class (A/C) in train: Free (For any number of times)
(All over India )

Charge for Business Class in flights : Free for 40 trips / year (With wife or P.A.)

Rent for MP hostel at Delhi : Free

Electricity costs at home : Free up to 50,000 units

Local phone call charge : Free up to 1 ,70,000 calls.

TOTAL expense for a MP [having no qualification] per year : 32,00,000 [i.e. 2.66 lakh/month]

TOTAL expense for 5 years : 1,60,00,000

For 534 MPs, the expense for 5 years :
8,54,40,00,000 (nearly 855 crores)

AND THE PRIME MINISTER IS ASKING THE HIGHLY QUALIFIED, OUT PERFORMING CEOs TO CUT DOWN THEIR SALARIES.....

This is how all our tax money is been swallowed and price hike on our regular commodities.......
And this is the present condition of our country:

shameerpm777 said...

Dear mamookaaa...
Before casting vote every one should to try study political and social necessity of the country and nation as a whole ..becoz right now we are going through serious situations..most of them turn their face from others.
shameerpm edappally.

e - പണ്ഡിതന്‍ said...

ഷിബു സോറനെ കൈവിട്ടു ഇന്ത്യന്‍ ജനാധിപത്യത്തിന്റെ യശസ്സുയര്തിയ ജനതയ്ക്ക് അഭിവാദ്യങ്ങള്‍

S. P. Navas said...

Dear Mammukkah

Your good thinking. Wish you all the best

എം.എച്ച്.സഹീര്‍ said...

ഈ ജനാതിപത്യത്തിന്റെ വെറും കാഴ്ചാക്കാരായ മാറുന്ന ഒരു വിഭാഗം, കടലിനക്കരെ നാടിന്റെ വേണ്ടി പണിയെടുക്കുന്നു,ജീവിക്കനും ജീവിപ്പിക്കനുമായി..ആ സമൂഹവും വോട്ടവകാത്തിന് വേണ്‍ദി മുറവിളി കൂട്ടിയിട്ട് കാലങ്ങള്‍ ഏറെയായി ആരും കേട്ടഭാവം പോലുമില്ല.ഇത്തരം ജനസംഹിതയില്‍ ഞങ്ങള്‍ ഭാഗഭാക്കല്ലേ...???ശേഷം ചിന്ത്യം എന്നും പ്രയാ(വ)സികളായ ഞങ്ങളുടെ കാര്യം ഇങ്ങനെ തന്നെ...

എം.എച്ച്.സഹീര്‍ said...

പാര്‍ട്ടി ഏതായാലും ഭരിക്കാനാറിയണം അല്ലാതെ തമ്മില്‍ തല്ലുന്ന,തമ്മില്‍ പോരുവിളിക്കുന്ന വോട്ടു ചെയ്ത നമ്മെ തന്നെ പല്ലിളിച്ച് കാട്ടി,തോന്ന്യാസം കാട്ടുന്ന ഇവരുടെയെക്കെ പിന്നാലെ നമ്മള്‍ അണിനിരക്കണോ എന്ന് നാം ചിന്തിക്കേണ്ട് കാലം എന്നേ കഴിഞ്ഞു, ജനങ്ങളുടെ നന്മക്കല്ലാ ഈ പാര്‍ട്ടിയും പരിവാരങ്ങളും എങ്കില്‍ നാം എന്തിന് ഇവര്‍ക്ക് വേണ്ടി കടിപീടികൂടുന്നു. പാര്‍ട്ടിയ്ക്ക് വേണ്ടി ചങ്ക് തകര്‍ന്ന് മരിച്ച എത്ര യുവാകളെ നമുക്കറിയാം, അതിന്റെ നഷ്ടം കുറച്ചു നാള്‍ പാര്‍ട്ടി ഏറ്റെടുക്കും പിന്നെ അത് വേട്ടാക്കും എന്നിട്ടോ സൌകര്യപൂര്‍വ്വം ഈ പാവത്തിനെ മറക്കും അവന്റെ നഷ്ടം എന്നും വീട്ടുകാര്‍ക്ക് മാത്രമായിര്‍ക്കും ഈ മരണത്തിന് ചുക്കാന്‍ പിടിച്ചതോ മണിമാളികയില്‍ ഇരുന്നു കൊണ്ടു ഏതേലും പാര്‍ട്ടി മുഖ്യനാവും എന്നത് പരമമായ സ്ത്യം, മടുത്തു പാര്‍ട്ടിക്കരുടെ ഈ കടിപിടി ആരേലും നല്ലതു ചെയ്താല്‍ അടുത്ത പിരിച്ചുവിടല്‍ നോട്ടീസ് അവന് തന്നെ..
ഒരു പ്യൂണ്‍ ജോലിയ്ക്കും വേണം ഇപ്പോ ഡിഗ്രി പക്ഷെ ഇവരെയൊക്കെ ഭരികുന്ന ഈ മേലാള്‍ക്ക് ഇതെന്നും വേണടെ എന്തൊരു വിരോദാഭാസം അല്ലെ.. ഞാന്‍ ഒരു പാര്‍ട്ടിയെ കുറിച്ച അല്ലാ.. പറയുന്നത് ....ആഗോളവല്‍ക്കരണത്തില്‍ മനുഷ്യന്‍ നട്ടം തിരിയുന്നു..എന്നാല്‍ ഈ നേതാക്കന്മാര്‍ക്കെന്നും ഒരു കുലുക്കവുമില്ല. 5 വര്‍ഷം എന്നൊരു കാള്‍ഷീറ്റ് കൈവശം ഉണ്ടല്ലോ.....

രഘുനാഥന്‍ said...

പ്രിയ മമ്മൂക്കാ....ഞാന്‍ രഘുനാഥന്‍ ....ഒരു പാവം പട്ടാളക്കാരന്‍.. എഴുത്ത് എനിക്ക് പറ്റിയ പണിയല്ല. പക്ഷെ നല്ല ലക്ഷണമൊത്ത പോത്തിനെ കാണുമ്പോള്‍ "രായ മാണിക്യത്തിനു തോന്നുന്ന ഒരു അസ്കിതയില്ലേ? അത് തന്നാ ബൂലോകത്ത് വരുമ്പോള്‍ എനിക്കും തോന്നുന്നത്. അപ്പൊ പിന്നെ എഴുതാതെ വയ്യ. എന്റെ എഴുത്ത് കാണുമ്പോള്‍ ബൂലോഗവാസികള്‍ക്കും ഒരസ്കിത തോന്നാറുണ്ട്. എനിക്ക് രണ്ടു തല്ലു തരാന്‍. പക്ഷെ എല്ലാര്ക്കും പേടിയാ. പട്ടാളത്തെ തൊട്ടാല്‍ തൊട്ടവനെ തട്ടും. ..താങ്കളുടെ ബ്ലോഗ് കണ്ടു..ആശംസകള്‍

mkuttypattambi said...

താങ്കള്‍ പരഞതിനോട് യൊജിചു കൊണ്ട്തന്നെ പറ്യട്ടേ ഇന്നത്തേ അവ്സ്തയില്‍ വോട്ട് ചെയ്യുവാന്‍ അര്‍ഹതയുള്ള് ഒരു സ്താനാര്‍ത്തിയെ ജനങ്ങള്‍ക്കു കിട്ടുന്നില്ല
അത് കൊണ്ട് നിഷേധവൊട്ടിങ്ങ്സംബ്രദായം വരണ്ണും എന്നാലെ പൂര്‍ണ്ണര്‍തത്തില്‍ ജനാധിപത്യം വിജയിക്കുകയുള്ളു എന്നാണു എന്റെ അഭിപ്രായം

ജനശക്തി ന്യൂസ്‌ said...

സ്‌നേഹം നിറഞ്ഞ മമ്മുട്ടി,
താങ്കളുടെ ബ്ലോഗ് തുടക്കത്തിലെ നന്നായിട്ടുണ്ട്.എന്റെ ചില അഭിപ്രായങള്‍ ‍ ഇവിടെ കുറിക്കെട്ടെ
താങ്കളുടെ ചില അഭിപ്രായങളില്‍ നിന്ന് തൂടങാം,
"എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ വോട്ടവകാശം വിനിയോഗിക്കാത്ത ഒരു പൌരന് ജനാധിപത്യത്തില്‍ പങ്കാളിത്തമില്ലാതാവുന്നതുപോലെ തന്നെ രാജ്യകാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പോലും ധാര്‍മികമായി അവകാശമില്ല. ഒരു പൌരന് രാജ്യം നല്്കുന്ന പരമോന്നതബഹുമതി ആ രാജ്യത്തെ വോട്ടവകാശമാണെന്നു ഞാന്‍ വിശ്വസിക്കുന്നു."
താങ്കളുടെ അഭിപ്രായം പരിപൂര്‍ണ്ണമായി മാനിച്ചുകൊണ്ടുതന്നെ ഒരു കാര്യം പറയാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. കലാകലമായി പൗരാവകാശം വിനിയോഗിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതിതരാത്ത ലക്ഷക്കണക്കായ പ്രവാസികളില്‍ ഒരാളാണ് ഞാന്‍ ‍. ഞങള്‍ ഞങളുടെ വോട്ടാവകാശം വിനിയോഗിക്കാന്‍ അവസരം തരണമെന്ന ആവശ്യവുമായി മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ ഇന്നും ഈ ആവശ്യം അംഗികരിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ തയ്യാറായിട്ടില്ലായെന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നത് പറയേണ്ട ആവശ്യമില്ലല്ലോ. എന്നിരുന്നാലും നാടിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം പരിശ്രമിക്കുന്നവരാണ് ഞങള്‍. നാടിനെ മുന്നോട്ട് നയിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ ചെയ്യുന്ന എല്ലാ നല്ലകാര്യങള്‍ക്കും പിന്തുണ നല്‍കാനും നാടിനെ പുരോഗതി തടസ്സപ്പെടുത്തുന്നതും നാടിന്റെ ആത്മാഭിമാനം പണയപ്പെടുത്തുന്ന പ്രവര്‍ത്തനങളെ ശക്തിയുക്തം എതിര്‍ക്കാനും ഞങള്‍ ശ്രമിച്ചിട്ടുണ്ട്.ഇനിയും അത് തുടരുകയും ചെയ്യും.

60 ശതമാനം ജനങ്ങള്‍ മാത്രം വോട്ടവകാശമുപയോഗിക്കുന്ന രാജ്യത്ത് ബാക്കി 40 ശതമാനം ആളുകള്‍ ജനാധിപത്യത്തിനു പുറത്താണെന്നും , ജനങ്ങളുടെ പങ്കാളിത്തം കുറയുമ്പോള്‍ ജനാധിപത്യത്തിന്റെ ശക്തിയും കുറയുമെന്നുമുള്ള താങ്കളുടെ വിലയിരുത്തല്‍ നൂറുശതമാനം ശരിയാണ്. എന്നാല്‍ മറ്റൊരു കാര്യം താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നമ്മുടെ ജനങള്‍ക്ക് ജനപ്രതിനിധി തിരെഞ്ഞെടുക്കാനല്ലാതെ ഭരണാധികാരികളെ തിരെഞ്ഞെറ്റുക്കാനുള്ള അവകാശം ഇന്നില്ല.ജനപ്രതിനിധികളെ ഒരിക്കല്‍ തിരെഞ്ഞെടുത്താല്‍ ജനങളെ സംബന്ധിച്ചിടത്തോളം അവര്‍ കയര്‍ പൊട്ടിയ പട്ടം പോലെയാണ്.പിന്നിട് അഞ്ചുകൊല്ലത്തിന്ന് അവരുടെ മേല്‍ ജനങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല.ഇത് ജനാധിപത്യത്തിന്റെ പോരായ്മയല്ലേ ? തങള്‍ തിരെഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ തങളുടെ താല്പ്പര്യത്തി വിരുദ്ധമായി നിങുമ്പോള്‍ അവരെ തിരിച്ച് വിളിക്കാനുള്ള അവകാശം ജനങല്‍ക്ക് ഉണ്ടാവേണ്ടതല്ലെ ?
Narayanan Veliamcode.dubai

Vetti pullai said...

Mamooty sir, I am great fan... But I am having tough time reading your article... would love to know your opinion about you starting a blog in english..

Ajin said...

Mammookka u shld have mentioned wht 2 do if u dont like any of the candidates

Section 49–O of the Constitution

as per the 1969 act, in section "49–O" that a person can go to the polling booth, confirm his identity, get his finger marked and convey the presiding election officer that he doesn't want to vote anyone

Mammokka u rulzzzzzzzz

MEGASTAR ROXXXXXXXXXXXXX

Ajin
Kottayam

മാഹിക്കാരെ ഇതിലെ ഇതിലെ.... said...

Dear Mammokka,
കുറെ കൊല്ലമായി ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ട്. എന്റെ ബ്ലോഗ് വായിച്ചത് maximum 25 പേര്‍. നിങ്ങള്‍ തുടങ്ങിയിട്ട് കുറച്ച് കാലമെല്ലെ ആയിട്ടുള്ളൂ. Viewers ലക്ഷങ്ങള്‍ കഴിഞ്ഞു. മുന്‍പ് ലാലേട്ടന്റെ സിനിമാ ജീവിതത്തിന്റെ 25ആം വര്‍ഷമാഘോഷിച്ചപ്പോള്‍ ശ്രീനിവാസന്‍ പറഞ്ഞതു പോലെ ഞാനും പറയട്ടേ, ഞാനും ബ്ലോഗ് തുടങ്ങിയിട്ട് ഒരു പാട് ദിവസമായി ഇതുവരെ ഒരു പട്ടിയും പൂച്ചയും നോക്കിയിട്ടില്ല. ജനാധിപത്യവ്യവസ്ഥിതി ഒരു പരാജയമാകുന്നത് ബുദ്ധിയുള്ള ഒരു പാടാളുകളെ ജനങ്ങളെ ഭരിക്കാന്‍ ബുദ്ധിയില്ലാത്ത ആളുകള്‍ക്ക് അവസരം നല്‍കുന്നു എന്നതു തന്നെയാണെന്ന് ഞാന്‍ ആനന്ദിന്റെ ആള്‍ക്കൂട്ടത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു. എല്ലായിടത്തുമുണ്ട് ജനാതിപത്വം. പക്ഷെ ഇന്ത്യയെ പോലെ അതൊരു തൊഴിലാക്കിയത് മറ്റെവിടെയുമുണ്ടാകുമെന്ന് തോന്നുന്നില്ല.അച്ചന്‍ മന്ത്രിയെങ്കില്‍ മകനൊരു M.L.A അല്ലെങ്കില്‍ M.P.ഇതിനു Bush Family,Bhutt Family എന്നിവ ഒരപവാധമായിട്ടുണ്ട്. പരതിയാല്‍ എനിയും കാണാം.എനിക്കു തോന്നുന്നത് വികസ്വരരാജ്യങ്ങളിലും മറ്റ് പാവപ്പെട്ട ജനാതിപത്വരാഷ്ട്രങ്ങളിലാണ്‌ ഇത് കൂടുതലുള്ളത്.‌മറ്റൊരു കാര്യം കൂടി ഇതിനോട് ചേര്‍ത്ത് വായിക്കാം. ബുഷിന്റെ രണ്ടാം ഊഴം.Bush ഉം Al Gore ഉം സമാസമം.സ്വാഭാവികമായും Al Gore നു കോടതിയില്‍ പോകാം. പക്ഷെ അയാളത് ചെയ്യാതെ പിന്‍‌വാങ്ങുകയാണു ചെയ്തത്‌.നമ്മുടെ നാട്ടിലാണെങ്കിലോ? കോടതി, കേസ്.‌കേസ് എത്ര കൊല്ലം??ഇനി ഇലക്‍ഷനാണെങ്കിലോ? മൊത്തം റോഡ് പാട്ടത്തിനെടുക്കും. റോഡ് ‌ മാത്രമോ ആരാന്റെ മതിലും തെങ്ങും എന്തിനേറെ train നെ പോലും വെറുതെ വിടാറില്ല. വേറെ എവിടെയും സ്ഥലമില്ലാഞ്ഞിട്ടാണെന്നു വേണമെങ്കില്‍ പറയാം.എന്നിരുന്നാലും അമേരിക്കന്‍ ജനാതിപത്വവും‌
ഇന്ത്യന്‍ ജനാതിപത്വവും‌ വലിയ അന്തരമുണ്ട്!മമ്മൂക്ക പറഞ്ഞതൊക്കെ കേള്‍ക്കാന്‍ നല്ല സുഖമുണ്ട്. ജനങ്ങള്‍ക്ക്‍ മടുപ്പല്ല, മുരടിപ്പാണു. വധശിക്ഷയും കാത്തു കിടക്കുന്ന ഒരു കുറ്റവാളി എത്രയോ ദിവസങ്ങള്‍ ജയിലിനകത്തു കിടക്കുന്വോളുള്ള മുഖഭാവമില്ലെ അതാണു ജനങ്ങളുടെ മനസ്സില്‍. മനസ്സുമുരടിച്ച മനസ്സിന്റെ പ്രതിഫലനം.ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാല്‍ ആ കുറ്റവാളിയെ തൂക്ക് കയര്‍ കഴുത്തിലിട്ടാലും, തൂങ്ങിയാടിയാലും, തൂക്കിയെടുത്ത് നിലത്തു കിടത്തിയാലും ചിലപ്പോള്‍ ആ ഭാവത്തിനു മാറ്റമുണ്ടാകില്ല.വേണമെങ്കില്‍ "Big B" യിലെ ബിലാല്‍ക്കയുടെ അതേ ഭാവം എന്നു പറയാം.അറക്കാന്‍ കൊണ്ടുവന്ന കുറെ ആടുകളില്‍ ഒന്നിന്റെ തല വെട്ടിയിട്ടടുത്ത് നിന്ന്‌ പുല്ല് തിന്നുന്ന മറ്റെ ആടുകളുടെ മുഖഭാവം ശ്രദ്ധിച്ചില്ലെ അതെ നിര്‍വികാരതയായി ജനങ്ങള്‍ക്ക്.അതിലും വേധനാജനം മുഖം കൊണ്ട് മറ്റെ ആടിന്റെ തല തട്ടി മാറ്റി രക്തം വീണ പുല്ല് ആര്‍ത്തിയോടെ ഭക്ഷിക്കേണ്ടി വരുന്ന ഗതികേടാണു.(ആനന്ദിനോട് കടപ്പാട്) അതിലും തമാശ ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും ഈ ഒരേ മുഖമാണേന്നാണു.

Abdul said...

ബൂത്ത് പിടിച്ചും കള്ളവോട്ട് ചെയ്തും M.L.A / M.P യും ആവുന്ന രാഷ്ട്രീയത്തെകുറിച്ചും മമ്മൂട്ടി പറയണമായിരുന്നു

mujeeb said...

pakshe angane vote cheythathu kondu oru rashtreeya partikalil ninnum janangal agrahikkunna aanukoolyam kittunnillenkil avar votine nirulsahapeduthunnathil thettillalloo....???

Nirmal said...

Mammookka , you have taken a very good effort.With the kind of fanbase that you have,people like you must must make people aware of such things as the importance of using their voting right. Keep going...

സുബൈര്‍കുരുവമ്പലം said...

നല്ല ചിന്തകള്‍. ഇനിയും പ്രതീക്ഷിക്കുന്നു.....

U M A R F A R U K said...

I am UmarfaruKHello sir i like ur blog :-D

jayanEvoor said...

“ജനാധിപത്യത്തിന്റെ താക്കോല്‍” ബ്ലോഗുലകത്തില്‍ താങ്കളുടെ പ്രതിബദ്ധത തെളിയിച്ചു.

നന്നായി മമ്മൂക്കാ!

അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങള്‍ വരുന്നതില്‍ സന്തോഷം. എല്ലം ഒരു ബ്ലോഗോടെ തീര്‍പ്പാക്കി കഴിഞ്ഞാല്‍ പിന്നെ ചര്‍ച്ചയ്ക്കു വകുപ്പില്ലല്ലോ..

ഇന്‍ഡ്യാ മഹാരാജ്യത്ത് ഏറ്റവും കാര്യക്ഷമമായി വോട്ടിംഗ് നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെയും വോട്ട് ചെയ്യാന്‍ താല്പര്യമില്ലാത്തവരോട് സഹതപിക്കാം.

പിന്നെ രാഷ്ട്രീയത്തിന്റെ നന്മതിന്മകളെക്കുറിച്ചു തീര്‍പ്പു കല്‍പ്പിക്കാന്‍ ഇവിടെ ചിലര്‍ ശ്രമിച്ചു കണ്ടു. അമേരിക്കയില്‍ ഒബാമയുടെ സീറ്റ് പോലും വില്‍ക്കാന്‍ അയാളുടെ പാര്‍ട്ടിക്കാരന്‍ ശ്രമിച്ചു എന്ന വാര്‍ത്ത നമ്മള്‍ കഴിഞ്ഞമാസമാണ് ശ്രവിച്ചത്.

സമൂഹത്തിന്റെ ക്രോസ് സെക്ഷന്‍ തന്നെയാണ് രാഷ്ട്രീയവും.

പ്ലേറ്റോ പറഞ്ഞപോലെ “ജനാധിപത്യത്തില്‍ ഒരു ജനതയ്ക്ക് അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കുന്നു!”

Randeep said...

All good points Mammookka. But edakku comedy aavam. Allel serious blog mathram aayippokum. :)

Cheers
Randeep

nisar vellapully said...

thats really a serious moot-point mammukka....really motivating one...hats off to u...

sadvicharam said...

dear mammukka,
in principle ,i fully agree with ur opinion that voting right is the fundamental right of each dutybound citizen. But,shouldn't he be given sharper teeth by granting a right for recalling the elected representatives if they are found to be inefficient/corrupt or both? that would make our political system more accountable and transparent. Also regarding NRI's,shouldn't a novel way of casting votes be introduced like internet polling? this would add the representation from them and it would be cheaper also..

sharafudheen chavakkad said...

ഹായ് മമ്മുക്ക ഇടക്ക് സിനിമ ജീവിതത്തെ കുറിച്ച് ഒന്ന്‍ എഴുതിയാല്‍ നന്നായിരിന്നു കാരണം എല്ലാവരുടെയും ചര്‍ച്ച എപ്പോഴും രാഷ്ട്രിയവും സാമ്പത്തിക മാന്ദ്യവും മാത്രമാണ് , ഒരു ചേയ്ഞ്ച് ആര്‍ക്കാ ഇഷ്ടമല്ലാത്തത് .
സ്നേഹപൂര്‍വ്വം,
പോരാളി.

anoop said...

good serious topic mammookka.
now .i think new methods should be introduced in voting. like online voting.

Dilber said...

Hi Mammooty uncle ,my opinion is that there should be a bilateral party system in INDIA as we have in UK & US,then only people can taste the difference.If it happens in future i'm sure every citizen will come forwrd to vote.I think Indian politics is filled with communal colour directly or indirectly.Hop u would stand with my opinion.

rajeshshivam said...

priyappetta mammukka democraciyude disadvantages anubhavikkunna nammude peoplesinu vottavakaasham ennathu oru comedy mathramalle. oru minoritikku mejoritiye bharikkan majority kodukkunna biksha...pinnedu avar aa bhikshayil lajjikkunnu....itho democracy...100% peplesum pankedukkunna democracy undakum janaprathinidhikal ennu parayunnavare thirichuvilikkan...a lakshiyathinu vendiyakanam ini janam poruthan......

http://angok.blogspot.com/ said...

Dear Sir,

A very good article indeed! Wonder if you are analyzing the pulse of your fans to enter politics. If so, my best wishes are with you!

TCN said...
This comment has been removed by the author.
:| രാജമാണിക്യം|: said...

ബ്ളോഗ് ഉലകത്തിലേക്കു സ്വാഗതം.!

ഈ ജനാധിപത്യവും രാഷ്ട്രീയക്കാരെയും ഇല്ലതാക്കാന്‍ ഒരു ഭരണഘടന വരാന്‍ ഒരു തെരെഞ്ഞടുപ്പു നടക്കുകയാണെങ്കില്‍ അന്നു ഞാന്‍ ദുബൈയിന്നു റ്റിക്കെറ്റ് എടുത്തു വന്നു വോട്ടു ചെയ്യും..

ആശംസകള്‍

അഫ്‌സൽ.എം .എൻ said...

പ്രിയ മമ്മൂകാ ,ബ്ലോഗ്‌ നന്നാവുന്നുണ്ട്‌ അഭിനന്ദനങ്ങള്‍.
ഈ പോസ്റ്റ്‌ തീര്‍ച്ചയായും നമ്മിലെ പൗരബൊധം ഉണര്‍ത്താന്‍ ഉപകരിക്കും എന്നതില്‍ സംശയമില്ല.


ഒപ്പം ഒരു ചെറു കാര്യം കൂടി ചോതിച്ചോട്ടെ മമ്മൂക്ക
രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്നു ഇടക്കൊരു Report കണ്ടിരുന്നു
അതു ശരിയാണൊ? താങ്കളുടെ മറുപടി ബ്ലൊഗിലൂടെ പ്രതീക്ഷിക്കുന്നു...............

Padmakumar said...

Hi,Mammukka

Ive oru jandipathiyavum illa,evide janagal bharikkapedunnu.evide ethengilum bharadhikari jajangalkkuvendi enthengilum cheytho???
ഏതായാലും തിരക്കേറിയ ജീവിതത്തിനിടയില്‍ ഇങ്ങനെ ഗൌരവപരമായ ഒരു വിഷയം ചര്‍ച്ച ചെയ്യാന്‍ ഉള്ള മനസ്സു കാണിച്ച മമ്മുക്കക്കു നന്ദി.

Pappan
EKM

Ratheesh R.J said...

dear mamooty,
yes, i also have the same opinion.
all citizens should understand the importance of taking part in democracy. As the article says, we should not allow the political party having only 30 % of votes to rule the 100 % of voters.

On the other hand, its time to think about how politicians behave themselves. The great Gandhi has shown a way of living for all politicians in the country. But how many of them followed that. Rather, how many of us follows that. The ugly and cheap drama performed in Loksabha last year is one of the unforgettable memories in Indian democracy.

As citizens of India, most people need a change. A change in the current method of elections.

But ultimately we need to change. In democracy, we , the people elect. so, obviously we rule ourselves. As long as we wont change, the politicians wont change. Lets start a new way of thinking, that of truth and honesty and make the nation proud.

noble said...

Nice Article Mammookka..........
U R Simply The Best!!!!!!!

Rajesh said...

Dear Mammokka,
True, To vote is very important.
When there is an election, may be I have 4 candidates to choose from. I dont names the parties, one is useless, one is just comical, one is antinational even if they boast otherways, and another is may be something even worse. I really dont feel any of these 4 candidates are fitting to my wishes or think any of them is useful to my country. What should I do then? If there was an option to note - None of the above is desirable to Me - I prefer to do that. And in case, if this options turns to be the winner, there should be a re election with different candidates may be or different parties.
I strongly feel that, it is very foolish that our system permits a candidate to contest elections from two constituencies at the same time.

george said...

Hi ikka

It’s a great privilege for all of us to interact with you. The social responsibility and your commitment to the mother land is one that should be deeply appreciated.

In the recent past its quite visible that the world is shrinking to a small village. We cannot isolate from any global recession or depression. As economics tells as a joke recession is when your neighbor get sacked and depression is one in which you actually is fired.

The recession started showing its effects in indian economy and its evident from the performance of the OEM’s and the highly rated software giant’s of India. Now it got a major influence only on those white colored employees. But if the recession transforms into a depression it will have profound influence on common people. Let’s hope that such an event will not take place. We can defeat recession by building confidence in common people. The various steps taken by the governments throughout the world should be appreciated in this regards. Here, again we can find the importance of democracy.

Expecting your next posting soon

Regards

George Perekattu

Sujesh said...

Dear Mammookka,
Good to see lot of varying comments in ur blog. I too earlier was waiting to be 18 yrs old to cast my vote. I had never wasted any voting opportunity either it be college/panchayath/legistative or lok sabha elections. Hoping for another gr8 blog soon.
With luv,
Sujesh,
CTJV, Qatar.

കുഴൂര്‍ വില്‍‌സണ്‍ said...

ഓ.ടോ

സദ്ദാം ഹുസൈനെ കേന്ദ്രകഥാപാത്രമാക്കി മാഷ്, ഒരു സിനിമ ചെയ്താല്‍ നന്നാവും എന്ന് തോന്നുന്നു

നവാസ് said...

തമ്മിൽ ഭേദം തൊമ്മൻ എന്നു കരുതി ഒരു സ്ഥാനാർത്തിയെ(അക്ഷര പിശക് അല്ല, ആർത്തി തന്നെ‌‌) തിരഞ്ഞെടുക്കപ്പെടേണ്ടി വരുന്ന ഗതികേടിൽ ആണ് ഞാനടക്കമുള്ള ഈ സമൂഹം. പുഴുക്കുത്തേറ്റ രാഷ്ട്രീയം. ചീഞ്ഞുനാറുന്ന വ്യവസ്ഥിതി.

ആരെങ്കിലും വോട്ട് രേഖപ്പെടുത്തേണ്ട എന്നു തീരുമാനിച്ചാൽ അതു അവനു ഈ ജനാധിപത്യ പ്രക്രിയയിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടു തന്നെ ആയിരിക്കും.

ആൾക്കാരെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതു നല്ലതു തന്നെ. മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യാനാണു സാധാരണ ജനങ്ങൾക്കിഷ്ടം. ഒരിക്കലും മാറാത്ത ഈ രാഷ്ട്രീയക്കാരെ വിജയിപ്പിക്കാനാണോ മമ്മൂക്കാ ഞങ്ങൾ വോട്ട് ചെയ്യേണ്ടതു.

വോട്ടു ചെയ്തു കഴിയുന്നതിലൂടെ ജനങ്ങളുടെ കടമ കഴിഞ്ഞുവോ?
തിരഞ്ഞെടുക്കപ്പെടുന്നതിലൂടെ രാഷ്ട്രീയക്കാരുടെയും...?

JOE said...

സ്ഥാനാര്‍ത്ഥികളില്‍ താത്പര്യമില്ല എന്നു രേഖാമൂലം പോളിംഗ് ഓഫീസറെ അറിയിക്കുവാന്‍ ഭരണഘടനയില്‍ നിയമമുണ്ടെന്നാണ് കേട്ടറിഞ്ഞിരിക്കുന്നത്. എന്നാല്‍ അത് ചെയ്യുന്നത് രഹസ്യമായല്ല. വോട്ടു രേഖപ്പെടുത്തുന്ന യന്ത്രത്തില്‍ തന്നെ അതിനൊരു സാധ്യത ഉള്‍പ്പെടുത്തേണ്ടതല്ലേ? അങ്ങിനെയൊരു ആവശ്യം ഒരു അഭിഭാഷകനെന്ന നിലയില്‍ താങ്കള്‍ക്ക് കോടതിക്കുമുന്നില്‍ പൊതുതാല്പര്യഹര്‍ജിയായി ഉന്നയിക്കുവാന്‍ കഴിയുമോ?
I also join with Hari & Arjun Krishna

Tomz said...

Important:

]Thank you u very much for convincing me the necessity of casting one's voting.. but i have a small doubt. whether u plan to enter politics

Tomz

S. P. Navas Karunagapally said...

നമ്മുടെ നന്നാ‍കണമെങ്കില്‍ ആദ്യം ചെയ്യെണ്ടത് എല്ലാ രാഷ്ട്രിയ പാര്‍ട്ടികളേയും നിര്‍ത്തണം വെറും രണ്ട് പാര്‍ട്ടി മതി

ജയകൃഷ്ണന്‍ കാവാലം said...

വോട്ടവകാശം ഉപയോഗിക്കാതിരിക്കുക എന്നത് ജനാധിപത്യത്തില്‍ പങ്കാളിത്തം ഉപേക്ഷിക്കുക എന്നര്‍ത്ഥത്തില്‍ പരിഗണിക്കുക പ്രയാസം. രണ്ടോ അതിലധികമോ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കിലും ഇവരൊന്നും നാടിനു ഗുണം ചെയ്യില്ല എന്ന വിശ്വാസം നിലനില്‍ക്കുവോളം വോട്ടു ചെയ്യാതിരിക്കുക തന്നെയാണഭികാമ്യമെന്നാണ് എന്‍റെ അഭിപ്രായം. പ്രചാരകര്‍ പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്‌ ‘നിങ്ങളുടെ മനഃസ്സാക്ഷിയുടെ അംഗീകാരം രേഖപ്പെടുത്തി വോട്ടു ചെയ്തു വിജയിപ്പിക്കണമെന്ന്‌....’ ഇപ്പറഞ്ഞ മനസ്സാക്ഷിക്ക് ഒരു വിധത്തിലും അംഗീകരിക്കന്‍ കഴിയാത്തവര്‍ക്ക് വോട്ടു കൊടുക്കുക എന്നത് വ്യക്തി എന്ന നിലയിലും, പൌരന്‍ എന്ന നിലയിലും സ്വയം വഞ്ചന ആണെന്നിരിക്കേ കോടിക്കണക്കിനു പൌരന്മാരുടെ അധികാരത്തിലൂടെയും അംഗീകാരത്തിലൂടെയും നിലവില്‍ വരേണ്ടുന്ന ഒരു ഗവണ്മെന്‍റിന് സ്വയം വഞ്ചിച്ചുകൊണ്ട്‌ അംഗീകാരം കൊടുക്കുന്നതിലൂടെ അതു രാഷ്ട്രവഞ്ചന കൂടി ആകുന്നില്ലേ?. മറ്റൊന്നുള്ളത് അന്ധമായ പാര്‍ട്ടി വിശ്വാസങ്ങളിലൂടെയല്ല മറിച്ച് സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്ന വ്യക്തിയുടെ ‘കയ്യിലിരുപ്പ്’ കൂടി പരിഗണിച്ചു വേണം അവര്‍ക്ക് വോട്ട് നല്‍കാന്‍.ഒരു പൌരന്‍ ഒരു വ്യക്തിയെ തിരഞ്ഞെടുക്കുക എന്ന ലളിതമായ പ്രക്രിയ നടത്തുമ്പോള്‍ രാഷ്ട്രനിര്‍മ്മിതിയുടെ അടിസ്ഥാനവും, പ്രബലവുമായ അവന്‍റെ അധികാരത്തിന് സ്വയം എന്തു വില കൊടുക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഇതിനെ വിലയിരുത്തേണ്ടത്‌. അങ്ങനെ നോക്കുമ്പോള്‍ ചില വോട്ടു ചെയ്യാതിരിക്കല്‍ ന്യായമെന്നു കരുതേണ്ടിയിരിക്കുന്നു.

യരലവ~yaraLava said...

പ്രിയ സുഹൃത്തുക്കളെ;

സാമ്പത്തീകമാന്ദ്യത്തെ കുറിച്ചു തുടങ്ങിയ ചര്‍ച്ച വിഷയത്തില്‍ നിന്നും മാറി വോട്ടിങ്ങാണ് ചര്‍ച്ചചെയ്യുന്നത്.

വോട്ടും, ജനാധിപത്യവും, ഭരണവും എല്ലാം സാമ്പത്തീക മുന്നേറ്റത്തിന് വേണ്ടിയാണ്, സാമ്പത്തീക വളര്‍ച്ചയുടെ “ആദ്യരഹസ്യമായി” മമ്മൂട്ടി ചൂണ്ടിക്കാണിച്ച ജനാധിപത്യത്തിലും അതിന്റെ താങ്ങിനിര്‍ത്തുന്ന വോട്ട് ചെയ്യുന്നതിലും ചര്‍ച്ച വട്ടംകറങ്ങാതെ സാമ്പത്തികമാന്ദ്യത്തെ ക്രിയാത്മക ഇടപെടലുകളിലൂടെ എങ്ങിനെ ഒരു സാമ്പത്തീക മുന്നേറ്റമാക്കിത്തീര്‍ക്കാന്‍ കഴിയും എന്നതിലാവട്ടെ ചര്‍ച്ചയുടെ വഴി.

ഒരു പ്രവാസിയാണ്; പറഞ്ഞുവിടല്‍ നോട്ടീസ് എന്നും രാവിലെ പ്രതീക്ഷിച്ചാണ് ജോലിക്കുപോവുന്നത്. :)

sinoj said...

Hi
I Think we need much more Powerful leaders with that caliber and honesty .
otherwise no use

KS said...

ഞങ്ങളുടെ സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം

http://ghskarakunnu.blogspot.com
സ്നേഹപൂര്‍വ്വം കാരകുന്ന് (manjeri-malappuram dist)സ്കൂളിലെ കുട്ടികള്‍

jayanEvoor said...

മമ്മൂക്കാ,

ഇപ്പോള്‍ കമെന്റുകളുടെ എണ്ണം 154

ഒരു ബ്ലൊഗര്‍ എന്ന നിലയില്‍ ഇതാണ് നല്ലത്. ആയിരം കമന്റുകളീല്‍ നിന്ന് കാമ്പുള്ളവയിലേക്ക് മാറുമ്പോഴേ നല്ല സംവാദവും സംവേദനവും നടക്കൂ...

നമ്മുടെ സംസ്ഥാനവും, രാജ്യവും ഭരിക്കുന്നത്‌ രാഷ്ട്രീയക്കാരാണെന്നു നമുക്കൊക്കെ അറിയാം. അതുകൊണ്ട്‌ രാജ്യം നന്നാവണമെങ്കില്‍ രാഷ്ട്രീയം നന്നാവണം. രാഷ്ട്രീയം നന്നവണമെങ്കില്‍ നല്ല മനസ്സുകള്‍ രാഷ്ട്രീയത്തില്‍ ഉണ്ടാവണം. അതിന്‌ നല്ലയാളുകള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുക തന്നെ വേണം. ഡോക്ടര്‍മാര്‍, എഞിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, പ്രൊഫസര്‍മാര്‍, സാധാരണക്കാര്‍ തുടങ്ങി എല്ല തുറയിലുള്ള നല്ല ആളുകളും രാഷ്ട്രീയത്തില്‍ പടിപടിയായി ഇടപെടുകയെങ്കിലും വേണം.

അരാഷ്ട്രീയവാദം ഗുണം ചെയ്യില്ല എന്ന് ഇനിയും പലര്‍ക്കും ബോധ്യം വന്നിട്ടില്ലെന്നു തോന്നുന്നു.

എന്തിനു വോട്ട് ചെയ്യണം എന്ന ചിന്ത അങ്ങനെയേ കാണാന്‍ കഴിയൂ.

ജനാധിപത്യത്തില്‍, ഒരു ജനതയ്ക്ക്‌ അവര്‍ അര്‍ഹിക്കുന്ന ഭരണകൂടം കിട്ടുന്നു എന്ന്‌ (പ്ലേറ്റൊ/അരിസ്റ്റോട്ടില്‍) പറഞ്ഞിട്ടുള്ളത്‌ അക്ഷരം പ്രതി ശരിയാണ്‌.

ഇന്നു നമ്മള്‍ രഷ്ട്രീയക്കാരെ മുഴുവന്‍ തെറി പറഞ്ഞ്, നമുക്കൊന്നും ഇതില്‍ ഒരു റോളുമില്ല എന്ന മൂഢസങ്കല്പ്പത്തില്‍ വിരാജിക്കുന്നു.

അതുകൊണ്ട് സഹജീവികളോടു പരയാനുള്ളത് -

അതുകൊണ്ട്‌ നിങ്ങള്‍ക്കിഷ്ടമുള്ള പാര്‍ട്ടികളില്‍ ചെറിയ തോതിലെങ്കിലും സജീവമാകാന്‍ ശ്രമിക്കുക.

ഇതിനു കഴിയില്ലെങ്കില്‍, വേറെ വഴിയൊന്നുമില്ല, രാജ്യം നന്നാവാന്‍!

Manaf said...

If all the candidates are not eligible for my vote, what can I do…? Can I go to some where I can find the right one....

മാര്‍...ജാരന്‍ said...

അമേരിക്ക പറഞ്ഞാല്‍ ഇന്ത്യ ഇസ്രയേലിന്റെ കൂടെ നില്‍ക്കും,പാലസ്തീനെതിരെ.ഇറാക്കില്‍ ഇടപെടുമ്പോള്‍ മിണ്ടരുത് എന്നു പറഞ്ഞാല്‍ എന്തെങ്കിലും പറഞ്ഞ് ഇന്ത്യ തലയൂര്രും.ലോക ബാങ്ക് നിര്‍ദ്ദേശപ്രകാ‍രം നഗരങ്ങളിലെ കിണറുകള്‍ മൂടാന്‍ കല്പനയിട്ടാല്‍ നമ്മള്‍ മൂടും അല്ലെങ്കില്‍ അവര്‍ മൂട്ടീക്കും.പ്ലാച്ചി മടയില്‍ കോക്കോ കോള ജനങ്ങളുടെ കുടി വെള്ളത്തില്‍ വിഷം കലര്‍ത്തിയപ്പോള്‍ നമുക്ക് പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം പരിമിതം,നമ്മളും ആഗോളവല്‍ക്കരണത്തിന്റെ ഗുണഭോക്താക്കളാണല്ലോ.ഓണത്തിനിടയില്‍ പൂട്ടൂകച്ചവടമെന്ന പോലെ നമ്മള്‍ അപ്പോഴും ജനാധിപത്യത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കും.

nidhin said...

sir,In my openion,our main problem is the government employees more than the poloticians.All implimentations are done through these ngo's . only 5% of our politicians are maintain these employees and use them correctly.
I think a government can judged by the duties done by these goverment employees.75% of the ngo's are working for 'KIKKOOLI'.Our near states like Tamilnadu and karnataka,we see the progress. but in our state, a single work can't did correctly due to this officers.
For eg. MC Road Construction, Railway Works..etc.
The Politicians are done a bad job in this case.if they take an action, then suddenly union, caste problem..all are staring.More than 60% of our population, thr is no politics.Most of our politicians have no ambition to our progress.
if thr is any, then the officers made it back.
then what we do? vote is the only way .if thr is a good candidate, we will vote.The parties considering mainly the caste while declaring the candidate.this is our main problem.
WE WANT A HITLER TO MAINTAIN THIS TYPE OF CASTE SYSTEM AND GOVERNMENT OFFICERS AND POLITICIANS.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

പ്രിയ മമ്മുക്കാ,

"എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ വോട്ടവകാശം വിനിയോഗിക്കാത്ത ഒരു പൌരന് ജനാധിപത്യത്തില്‍ പങ്കാളിത്തമില്ലാതാവുന്നതുപോലെ തന്നെ രാജ്യകാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പോലും ധാര്‍മികമായി അവകാശമില്ല".

നല്ല ചിന